1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
22
Monday

സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്; എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം; രാമലീലയിൽ ദിലീപ് ഒളിച്ചിരുന്ന ആ ദ്വീപിനെക്കുറിച്ച് ആരുൺ ഗോപി മനസ്സ് തുറക്കുന്നു

January 25, 2018 | 10:37 AM IST | Permalinkസിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്; എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം; രാമലീലയിൽ ദിലീപ് ഒളിച്ചിരുന്ന ആ ദ്വീപിനെക്കുറിച്ച് ആരുൺ ഗോപി മനസ്സ് തുറക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു രാമലീല. പ്രതിസന്ധിയുടെ മുൾമുനയിൽ നിന്ന് റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട ഏവരും അത്ഭുതപ്പെടുത്തിയതായിരുന്നു ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം ഒളിച്ചിരുന്ന സ്ഥലവും റിസോർട്ടും. ചുറ്റും കടൽ വെള്ളം കൊണ്ട് നിറഞ്ഞ ആ ദ്വീപ് പ്രേക്ഷകനെ വളരെ അധികം അത്ഭുതപ്പെടുത്തിയിരുന്നു.ആ ദ്വീപ് കണ്ടെത്തിയതിന് പിന്നിലും ഒരു ചെറിയ കഥയുണ്ട് അതിനെക്കുറിച്ച് അരുൺ ഗോപി പറയുന്നതിങ്ങനെ

''യാത്രകൾ സ്ഥിരമുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം ആധി പിടിപ്പിച്ചതും വേണ്ടെന്നു വയ്ക്കാൻ തോന്നിയതും പേടിപ്പിച്ചതും എന്നാൽ ആശ്ചര്യപ്പെടുത്തിയതുമൊക്കെ ഒരേ ഇടത്തേക്കുള്ള യാത്രയാണ്; രാമലീലയുടെ ലൊക്കേഷൻ തേടിയുള്ള ആ യാത്ര. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര. അതിൽ എവിടെയൊക്കെയോ ദൈവത്തിന്റെ ഇടപെടലുണ്ടായിരുന്നു.

ഒറ്റപ്പെട്ട ഒരു ദ്വീപ് സിനിമയ്ക്ക് വേണമായിരുന്നു. മാലിദ്വീപിലായിരുന്നു ഞങ്ങളുടെ അന്വേഷണം. പലവിധ തിരക്കുകൾ കൊണ്ട് മാലിദ്വീപിലെ നേരത്തെ പറഞ്ഞു വച്ച ലൊക്കേഷൻ കാണാൻ ഷൂട്ടിങ് തുടങ്ങിയിട്ടും പറ്റിയിരുന്നില്ല. ഞാനെന്നല്ല, ആരും ലൊക്കേഷൻ കണ്ടില്ല. പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചില കാരണങ്ങളാൽ ഷൂട്ടിങ് മുടങ്ങിയ സമയത്താണ് അവിടെ പോകാൻ പറ്റിയത്. പക്ഷേ അതിനു മുൻപ്, ഷൂട്ടിങ് മുടങ്ങുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അദ്ദേഹത്തിന്റെ ഭാര്യയെയും കൂട്ടി ഈ ലൊക്കേഷൻ കാണാൻ പോയിരുന്നു.

അവർ അതൊരു ട്രിപ്പ് ആക്കി. അവിടെ ചെന്ന് സൺ ഐലൻഡ് കണ്ടു എന്നാൽപ്പിന്നെ അത് തീരുമാനിച്ചാലോ എന്ന നിലയിലെത്തി കാര്യങ്ങൾ. ആ സമയത്താണ് സിനിമ ഷെഡ്യൂൾ ആവുന്നത്. മാലിദ്വീപിൽ ഫ്ളൈറ്റ് ഇറങ്ങി ആ ദ്വീപിൽനിന്ന് പത്തു മിനിറ്റ് ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സൺ ദ്വീപിൽ എത്തുക. ഷൂട്ടിങ് ഷെഡ്യൂൾ ആയ സമയത്ത് ടോമിച്ചൻ വിളിച്ചു, 'ലൊക്കേഷൻ കണ്ടിട്ട് പൊയ്ക്കൂടെ' എന്ന ചോദ്യത്തിൽ, പോയേക്കാം എന്നുതന്നെ ഉറപ്പിച്ചു. അങ്ങനെ ഫ്ളൈറ്റിൽ മാലി ദ്വീപിലെത്തി. അവിടെനിന്ന് സൺ ഐലൻഡിലെത്തി. എനിക്ക് വാനോളമാണ് പ്രതീക്ഷകൾ. ചുറ്റും മനോഹരമായ കടൽ നിറഞ്ഞ ഒറ്റപ്പെട്ട ഒരു ദ്വീപ്, അവിടെ ഏകാന്തമായി നിൽക്കുന്ന റിസോർട്ട്. അങ്ങനെയൊക്കെ... ഫ്ളൈറ്റ് നിലത്തേക്ക് ഇറങ്ങുമ്പോൾ തന്നെ ആ പ്രതീക്ഷ ഒന്നുകൂടി വർധിച്ചു. കാരണം ദൂരെനിന്ന് നോക്കുമ്പോഴുള്ള മാലിദ്വീപിന്റെ ഭംഗി അതിശയിപ്പിക്കും. എത്രയോ എണ്ണിയാലൊടുങ്ങാത്ത ദ്വീപുകൾ... അതിൽ ചിലതിൽ മാത്രമേയുള്ളൂ റിസോർട്ടുകൾ.

സൺ ദ്വീപിൽ ചെല്ലുമ്പോൾ എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. സൺ ഐലൻഡ് നമ്മുടെ തിരുവനന്തപുരത്തിന്റെ അത്രയുമുണ്ട്. ഒരുപാട് മുറികളുള്ള ഒരു റിസോർട്ട്, അവിടെ ഉള്ള സ്റ്റാഫുകൾക്ക് പഠിക്കാൻ സ്‌കൂൾ, അങ്ങനെ എല്ലാ സൗകര്യവുമുള്ള, വേണമെങ്കിൽ ഒരു ജില്ലയായി പ്രഖ്യാപിക്കാവുന്ന ദ്വീപ്. ഇത്തരം ഒന്നായിരുന്നില്ല എന്റെ മനസ്സിൽ. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാൽ തിരികെയുള്ള ഫ്ളൈറ്റ് പിടിക്കണം, വേറെ അന്വേഷിക്കാൻ സമയമില്ല. അപ്പോൾ അതുതന്നെ തിരഞ്ഞെടുത്തേ പറ്റൂ.

മനസ്സാകെ ഇടിഞ്ഞതു പോലെയായി. കാരണം അതു കണ്ടാൽ ആരായാലും പറയും, എന്നാൽ പിന്നെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്താൽ പോരായിരുന്നോ എന്ന്. അതൊക്കെ ഓർക്കുമ്പോൾ ആകെ നിരാശയായി. പക്ഷേ വേറെ നിവൃത്തിയില്ല. അങ്ങനെ ഉറപ്പിച്ച് തിരികെ പോകാനുള്ള സമയമെത്തി. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫ്ളൈറ്റ്. സൺ ദ്വീപിൽനിന്ന് ഞങ്ങൾ രാവിലെ ഇറങ്ങി. മാലിദ്വീപിൽ നിന്നാണ് നാട്ടിലേക്കുള്ള ഫ്ളൈറ്റ്. അവിടെ നമ്മുടെ എം.കെ. മുനീറിന്റെ ഒരു സുഹൃത്തുണ്ട്, ഷിജു. അദ്ദേഹത്തോട് ഞാനെന്റെ വിഷമം പറഞ്ഞു. അന്ന് ഞായറാഴ്ചയാണ്. എട്ടു മണിയായപ്പോൾ ഞങ്ങൾ മാലിയിൽ എത്തിയിരുന്നു.

ഞാൻ ഉദ്ദേശിച്ച ദ്വീപല്ല എനിക്കു ലഭിച്ചതെന്ന് ഷിജുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ദ്വീപിനെക്കുറിച്ചു പറഞ്ഞു. റിഹിവേലി എന്നൊരു ദ്വീപ്. മാലിയിൽനിന്നു മൂന്നു മണിക്കൂർ കടൽയാത്രയുണ്ട്. വേഗം പോയാൽ രണ്ടു മണിക്കൂർ കൊണ്ടെത്താം. അപ്പോൾത്തന്നെ എട്ടു മണി കഴിഞ്ഞു, ഇപ്പോൾ ഇറങ്ങിയാൽ 10 മണിയാകുമ്പോൾ എത്താം. അത് കണ്ടുകഴിഞ്ഞ് അര മണിക്കൂർ കൊണ്ടിറങ്ങിയാലും പന്ത്രണ്ടരയ്ക്ക് തിരികെയെത്താം.

ഫ്ളൈറ്റ് രണ്ടിനാണെങ്കിലും ഒന്ന് കഴിയുമ്പോഴേക്കും എയർപോർട്ടിൽ ചെക്കിൻ ചെയ്യുകയും വേണം. എന്തുവേണമെന്ന് അറിയില്ല. പോകണമെങ്കിൽ പോകാമെന്നു ടോമിച്ചൻ. അങ്ങനെ രണ്ടും കൽപ്പിച്ചു ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഞായർ ആയതുകൊണ്ട് ബോട്ടുകാരില്ല. അവസാനം ബോട്ടെടുത്ത് ഇറങ്ങിയപ്പോൾ മണി ഒൻപതായി. ആ സമയത്ത് കടലൊക്കെ വല്ലാതെ റഫ് ആണ്, ഇതുവരെ ഇല്ലാത്തതു പോലെ. അവരും പറയുന്നുണ്ടായിരുന്നു എത്രയോ വർഷങ്ങൾക്കു ശേഷമാണ് മാലിയിലെ കടൽ അത്രത്തോളം റഫ് ആയി കണ്ടതെന്നൊക്കെ.

സത്യം പറഞ്ഞാൽ എല്ലാവരും നന്നായി ഭയന്നിരുന്നു. പക്ഷേ പുറത്തു കാണിക്കാൻ വയ്യ. അതുകൊണ്ടു ഞാനെല്ലാവരെയും 'ഏയ് കുഴപ്പമൊന്നുമില്ല' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. നല്ല പേടിയുണ്ട്. കടൽ എടുത്തടിച്ചതു പോലെയാണ് പെരുമാറ്റം, ഏതു നേരവും കടലിൽ വീഴുന്ന പോലെ ഒക്കെയാണ് ബോട്ടിന്റെ പോക്ക്. പക്ഷേ ലൊക്കേഷൻ കിട്ടാതെ മടങ്ങുന്ന കാര്യമോർത്തപ്പോൾ എങ്ങനെയെങ്കിലും പോകാൻ തോന്നി എന്നതാണ് സത്യം.

പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് റിഹിവേലി ദ്വീപിലെത്തുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെ ബോട്ട് ചെരിഞ്ഞൊക്കെയാണ് തീരത്തേക്ക് എത്തുക. എന്തായാലും അവിടെ ചെന്നിറങ്ങി ദ്വീപ് കണ്ടതോടെ സന്തോഷം കൊണ്ട് മനസ്സൊക്കെ നിറഞ്ഞു. ഞാൻ എന്തായിരുന്നോ മനസ്സിൽ കണ്ടത്, അത് പകർത്തി വച്ചിരിക്കുന്ന ഒരു ദ്വീപ്. കടലിന്റെ നടുവിൽ ഒരു സ്വർഗം. അവിടെ ആകെ ആ റിസോർട്ട് മാത്രമേയുള്ളൂ, വേറെ ഒന്നുമില്ല.


നീല നിറത്തിലുള്ള കടൽ. ചെറിയ റിസോർട്ട്, നടന്നു പോകുന്ന അകലത്തിൽ വേറെ ഒരു ദ്വീപ്. റിസോർട്ടിലാണെങ്കിൽ എസി പോലുമില്ല, കാരണം അവിടെ അതിന്റെ ആവശ്യമില്ല. ബാക്കി എല്ലാ സൗകര്യവും ആ റിസോർട്ട് അധികൃതർ അവിടെ എത്തുന്നവർക്ക് നൽകുന്നുണ്ട്.

ഇപ്പൊ ഇറങ്ങിയാലേ നമുക്ക് നാട്ടിലേക്കുള്ള ഫ്ളൈറ്റ് പിടിക്കാൻ പറ്റൂ എന്നൊക്കെ ടോമിച്ചൻ പറയുന്നുണ്ട്. അങ്ങനെ ആ ദ്വീപ് ഒന്ന് ഓടി നടന്നു കണ്ട ശേഷം ഞങ്ങൾ തിരികെ ബോട്ടിൽ കയറി. അതൊരു സ്വകാര്യ റിസോർട്ടാണ്. എന്തായാലും തിരികെ നാട്ടിൽ വന്നിട്ട് ബാക്കി കാര്യം ശരിയാക്കാം എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി. മാലിക്കാരുടെ പെരുമാറ്റം പലപ്പോഴും അത്ര സുഖമുള്ളതാവില്ല. പോകുന്ന വഴിയിൽ ഒരു ദ്വീപിൽ തന്നെയാണ് എയർപോർട്ട്. അവിടെ ഇറക്കാൻ പറഞ്ഞിട്ട് ബോട്ടുകാരൻ കേട്ടില്ല. യാത്ര തുടങ്ങിയ ഇടത്തു മാത്രമേ നിർത്തൂ എന്നായിരുന്നു അയാളുടെ ഡിമാൻഡ്. അപ്പൊഴേക്കും ഒരു മണി കഴിഞ്ഞു. കാശ് കൊടുക്കാം എന്ന് പറഞ്ഞിട്ടു പോലും അയാൾ കേട്ടില്ല. പിന്നെ അടുത്ത ബോട്ടെടുത്ത് എയർപോർട്ടുള്ള ദ്വീപിലെത്തിയപ്പോഴേക്കും ഒന്നരയായി.

ഈ ലൊക്കേഷൻ യാത്ര വല്ലാത്തൊരു അനുഭവമായിരുന്നു. ഷൂട്ടിങ് നിർത്തി വച്ചിരുന്ന സമയമായതുകൊണ്ടാണ് ഇത്തരമൊരു അനുഭവവും ആ റിസോർട്ടും ലഭിച്ചത്. പിന്നീട് ഷൂട്ടിങ് സമയത്ത് ദിലീപേട്ടൻ, കാവ്യ, മീനാക്ഷി, പ്രയാഗ അങ്ങനെ എല്ലാവരും ബോട്ടിൽ കയറി റിഹിവേലിയിലേക്ക് പോകുമ്പോൾ എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നൽകി. കടൽ വളരെ റഫ് ആണ്, ഭയപ്പെടരുത് എന്നൊക്കെ, പക്ഷേ കടൽ ഭയങ്കര കൂൾ ആയിരുന്നു, അതും പറഞ്ഞ് എല്ലാവരും കളിയാക്കുകയും ചെയ്തു.


എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം. അത്ര മനോഹരമാണ് ആ അനുഭവം. വൃത്തിയുള്ള തെളിഞ്ഞ കടൽ, തണുപ്പ്, ആവശ്യമുള്ള സ്വകാര്യത, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്. സഞ്ചാരികളെ ഈ ദ്വീപ് കൊതിപ്പിക്കും, ഉറപ്പ്.''

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്ഥനായി കൊട്ടിക്കലാശത്തിന് എത്തിയത് ഭാര്യക്കും മകനുമൊപ്പം; കൊട്ടിക്കലാശ വേദിയിൽ പ്രവർത്തകരുടെ നൃത്തം കണ്ട് തുറന്ന വാഹനത്തിന് ഉള്ളിൽ നിന്ന് നൃത്തം ചെയ്ത് സുരേഷ് ഗോപി; കമ്മീഷണർ രംഗത്തിലെ `ഷിറ്റ്` രംഗം പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അഭിനയിച്ച് കാണിച്ച് സ്ഥാനാർത്ഥി; തിരിച്ച് ഷിറ്റ് ആക്ഷൻ കാണിച്ച് ഇടത് പ്രവർത്തകരും; പ്രചാരണത്തിൽ വ്യത്യസ്ഥനായ ആക്ഷൻ ഹീറോ കൊട്ടിക്കലാശത്തിലും താരമായത് ഇങ്ങനെ
കൊട്ടിക്കലാശത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾ വ്യാപിക്കുന്നു; പാലക്കാട് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വെട്ട്; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ കോൺഗ്രസ് നേതാവ് ശിവരാജൻ ഗുരുതരാവസ്ഥയിൽ; രമ്യ ഹരിദാസിന് പിന്നാലെ സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; തന്നെ തടഞ്ഞത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ ആന്റണി; തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
ശ്രീലങ്കയ്ക്ക് ഇത് 'കറുത്ത ഈസ്റ്റർ'; ചോരക്കളമായ കൊളംബോയിൽ മരണം 207 ആയി; 500ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ; ചാവേർ ആക്രമണമെന്ന സംശയത്തിൽ അധികൃതർ; ഒരു മലയാളി ഉൾപ്പടെ 9വിദേശികൾ കൊല്ലപ്പെട്ടെന്ന് വിവരം; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന പ്രസിഡന്റ് മൈത്രിപാല സിരിസേന; ക്രൈസ്തവരെ ലക്ഷ്യം വച്ച ആക്രമണത്തിന് പിന്നിൽ ആഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം; പ്രത്യാശയുടെ പൊൻപുലരിയിൽ ലോകം കേട്ടത് ലങ്കയുടെ നിലവിളി; എങ്ങും കുരുതിക്കളം
യുഡിഎഫിന് 7 മുതൽ 17 സീറ്റ് വരെ കിട്ടാം; ഇടതിന് 3 മുതൽ 13 സീറ്റും; അക്കൗണ്ട് തുറക്കാൻ ബിജെപിയും; വയനാട്, കണ്ണൂർ, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ യുഡിഎഫിന് മൂൻതൂക്കം; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും എൽഡിഎഫും; പത്തനംതിട്ടയിലും തിരുവനന്തപുരത്തും മൂന്നു മുന്നണിക്കും ജയസാധ്യതയുള്ള ഫോട്ടോ ഫിനിഷ്; പത്തിടത്ത് ഇഞ്ചോടിഞ്ച് മൽസരം; പ്രചരണത്തിന് കൊട്ടിക്കലാശമാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് ?
സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക നന്നായിട്ടറിയാം; എത്രകാലമായി ഞാനത് കണ്ടു കൊണ്ടിരിക്കുന്നു; ഇപ്പോൾ എന്റെ ശിരസ്സിലും ആ ഭാരം അമരുന്നു; അതിന്റെ കനം കുറേശ്ശെക്കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു; ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയുമായി മോഹൻലാൽ സംവിധായകനാകുന്നു; പോർച്ചുഗീസ് മിത്തിൽ ഒരുക്കുക വിസ്മയ സഞ്ചാരങ്ങളെന്നും വിശദീകരണം; ത്രിഡി ചിത്രത്തിന്റെ വിശേഷങ്ങൾ ബ്ലോഗിലൂടെ പുറത്തുവിട്ട് നടൻ
കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ