Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എങ്ക വീട്ട് മാപ്പിളൈ' ഷോ വെറും തട്ടിപ്പോ? നടി ആര്യയുടെ വധു സിനിമയിൽ നിന്ന് തന്നെ; ഏറെ നാളായി പ്രണയത്തിലായിരുന്ന നടി സയ്യേഷയുമായുള്ള നടന്റെ വിവാഹം ഉടനെന്ന് സൂചന; വാർത്ത പുറത്ത് വന്നതോടെ നടനെതിരെ പ്രതിഷേധം ശക്തമാകുന്നു

എങ്ക വീട്ട് മാപ്പിളൈ' ഷോ വെറും തട്ടിപ്പോ? നടി ആര്യയുടെ വധു സിനിമയിൽ നിന്ന് തന്നെ; ഏറെ നാളായി പ്രണയത്തിലായിരുന്ന നടി സയ്യേഷയുമായുള്ള നടന്റെ വിവാഹം ഉടനെന്ന് സൂചന; വാർത്ത പുറത്ത് വന്നതോടെ നടനെതിരെ പ്രതിഷേധം ശക്തമാകുന്നു

ധുവിനെ കണ്ടെത്താൻ നടൻ ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങൾ കെട്ടടങ്ങിയിട്ടേയുള്ളൂ. പെൺകുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീപക്ഷ സംഘടനകളെല്ലാം തന്നെ ആര്യയ്‌ക്കെതിരെ വാളെടുത്തിരുന്നു. മാത്രമല്ല ഫൈനലിൽ വന്ന ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന നടന്റെ തീരുമാനം മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും വേദനിപ്പിച്ചു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നുമുള്ള വിമർശനം പരിപാടിയുടെ തുടക്കം മുതലെ ഉണ്ടായിരുന്നു. ഇപ്പോൾ ഇത് സത്യമാണെന്ന് അടിവരയിടുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

തെന്നിന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആര്യയുടെ വിവാഹ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് .എന്നാൽ, റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആരെയും തന്നെ അല്ല ആര്യ വിവാഹം കഴിക്കാൻ പോകുന്നത്. നടി സയ്യേഷയാണ് ആര്യയുടെ വധുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സയ്യേഷയുമായി ആര്യയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗജിനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടർന്ന് സൗഹൃദത്തിലായ താരങ്ങൾ വൈകാതെ പ്രണത്തിൽ ആവുകയായിരുന്നുവെന്നും ഉടനെ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മുപ്പത്തെട്ടുകാരനായ ആര്യയേക്കാൾ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക്. രണ്ടു മാസത്തിനുള്ളിൽ ഇവരുടെ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളെ ആസ്പദമാക്കി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മോഹൻലാൽ-സൂര്യ എന്നിവർ ഒന്നിക്കുന്ന കാപ്പൻ എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടർക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങൾ എളുപ്പത്തിലാക്കുകയായിരുന്നു വെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ വിവാഹ വാർത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP