Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവാടയിൽ ആശാ ശരത്തിന് പകരം എത്തേണ്ടിയിരുന്നത് ശോഭന; പൃഥിയുടെ അമ്മവേഷം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവായി; മണിയൻ പിള്ള രാജു മനസ് തുറക്കുമ്പോൾ

പാവാടയിൽ ആശാ ശരത്തിന് പകരം എത്തേണ്ടിയിരുന്നത് ശോഭന; പൃഥിയുടെ അമ്മവേഷം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഒഴിവായി; മണിയൻ പിള്ള രാജു മനസ് തുറക്കുമ്പോൾ

പാവാടയിൽ രണ്ടാംപകുതിയിൽ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. സിസിലി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിൽ ആശ ശരത്ത് വഹിച്ച പങ്കും ചില്ലറയല്ല. കഥാപാത്രത്തിലൂടെ ആശയെ തേടി പുരസ്‌കാരങ്ങളെത്തുമെന്നും പലരും പറഞ്ഞു കഴിഞ്ഞു. ആശ ശരത്തിനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പുറത്ത് വരുമ്പോൾ ആശയോട് പോലും പറയാത്ത ആ രഹസ്യം മണിയൻപിള്ള രാജു വെളിപ്പെടുത്തിയിരിക്കുകയാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിസിലെപറ്റിയുള്ള രഹസ്യങ്ങൾ മണിയൻപിള്ള പങ്ക് വച്ചത്.

സിസിലിയാകാൻ ആദ്യം ക്ഷണിച്ചത് ശോഭനയെ ആയിരുന്നുവെന്നും എന്നാൽ ഉൾക്കൊള്ളാൻ കഴിയാത്ത കാരണങ്ങൾ പറഞ്ഞ് അവർ പിന്മാറുകയായിരുന്നുവെന്നുമാണ് മണിയൻപിള്ള രാജു പറയുന്നത്.കഥാപാത്രത്തെ കുറിച്ച് ആദ്യം അറിഞ്ഞപ്പോഴേ ശോഭനയെയാണ് എല്ലാവരും നിർദേശിച്ചത്. സംവിധായകൻ മാർത്താണ്ഡനും തിരക്കഥാകൃത്ത വിപിൻ ചന്ദ്രനും ഇത് തന്നെയാണ് പറഞ്ഞത്. ശോഭനയുമായി ഏറെ അടുപ്പമുള്ള മണിയൻ പിള്ള രാജു ഇരുവരെയും കൂട്ടി ചെന്നൈയിലെത്തി ശോഭനയെ കണ്ടു.ചില നൃത്ത പരിപാടികൾ ഏറ്റിട്ടുണ്ടെന്നും അതിനാൽ കേരളത്തിൽ എത്തി ഷൂട്ടിംഗിന് ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ശോഭന ആദ്യം പറഞ്ഞത്. എന്നാൽ ചെന്നൈയിൽ സെറ്റിട്ട് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ശോഭന കൃത്യമായ കാര്യം പറഞ്ഞതെന്ന് മണിയൻ പിള്ള രാജു പറയുന്നു.

പൃഥ്വിരാജ് അടക്കമുള്ള നായകന്മാരുടെ അമ്മവേഷം ചെയ്യാൻ തനിക്ക് താത്പര്യമില്ല. ജ്യേഷ്ഠ സഹോദരി ഒക്കെയായി അഭിനയിക്കാം, എന്നാൽ അമ്മ വേഷം ചെയ്താൽ അത് തന്റെ ഡാൻസ് പ്രഫഷനെയും ബാധിക്കും എന്നും പറഞ്ഞെന്ന് മണിയൻ പിള്ള രാജു വ്യക്തമാക്കി.

പ്രണയം എന്ന ചിത്രത്തിൽ മോഹൻലാൽ വയോധികനായില്ലേ തുടങ്ങി പല ചോദ്യങ്ങൾ രാജു ഉയർത്തിയെങ്കിലും ശോഭന തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.മടങ്ങിവരവിലാണ് ആശാ ശരത് എന്ന പേര് മനസിൽ വന്നതെന്നും കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ സ്വീകരിച്ചെന്നും മണിയൻപിള്ള രാജു പറയുന്നു. ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികൾ അവതരിപ്പിക്കുന്നതുകൊണ്ടു തന്നെ ശോഭന പറഞ്ഞ കാര്യങ്ങൾ ആശയും പറഞ്ഞേക്കാം എന്ന് കരുതിയാണ് ശോഭന വേഷം നിരസിച്ച കാര്യം അവരിൽ നിന്നും മറച്ചു വച്ചതെന്നും മണിയൻപിള്ള രാജു തുറന്നുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP