Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബവക്കീലായി ആസിഫ് അലിയുടെത് തകർപ്പൻ പ്രകടനമെന്ന് ആരാധകർ; കക്ഷി അമ്മിണിപിള്ളയ്ക്ക് മികച്ച പ്രതികരണം

കുടുംബവക്കീലായി ആസിഫ് അലിയുടെത് തകർപ്പൻ പ്രകടനമെന്ന് ആരാധകർ; കക്ഷി അമ്മിണിപിള്ളയ്ക്ക് മികച്ച പ്രതികരണം

കൊച്ചി: ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള'. കേരളത്തിലെ തലശ്ശേരി ടൗണിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ഇന്ന് കേരളത്തിൽ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. കേരളത്തിന് പിന്നാലെ ജി.സി.സി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്.

പൂർണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളായി ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്ന തന്റെ ആഗ്രഹം ചിത്രത്തിലൂടെ സഫലമാകുന്നുവെന്നാണ് ആസിഫ് അലി മുൻപ് തന്റെ ടൈറ്റിൽ പോസ്റ്ററിനൊപ്പം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
നർമ്മത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിലെ തലശ്ശേരി ഭാഷയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതൽ നർമ്മ സാധ്യതകൾ നൽകും. പ്രശ്‌നബാധിത ദമ്പതികളിൽ ഭാര്യാ വേഷം ചെയ്യുന്ന ഷിബ്ല തന്റെ കന്നി ചിത്രത്തിനായി വൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്.

ബോളിവുഡിലെ ഭൂമി പെഡ്നേക്കർ, തെന്നിന്ത്യൻ സിനിമയിലെ അനുഷ്‌ക ഷെട്ടി എന്നിവരെ പോലെ പ്ലസ് സൈസ് ഹീറോയിൻ എന്ന നായികാ സങ്കല്പം മലയാള സിനിമയിൽ കൊണ്ടുവരികയാണ് ഇതിലൂടെ ആസിഫ് അലിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി അഡ്വക്കറ്റ് പ്രദീപൻ എന്ന റോൾ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്രുകയും ചെയ്തു.

സ്ഥിരം ബിടെക്ക് വിദ്യാർത്ഥി, അലസയൗവ്വനം വേഷങ്ങളിൽ നിന്നും മാറി രാഷ്ട്രീയ പ്രവർത്തനവും അൽപ്പം കുശാഗ്രബുദ്ധിയും തരികിടകളുമൊക്കെയുള്ള വക്കീലായി ആസിഫ് അലി ചിത്രത്തിൽ തിളങ്ങുന്നത്. ആസിഫിനോളം തന്നെ തുല്യപ്രാധാന്യത്തിലാണ് അഹമ്മദ് സിദ്ദിഖിയുടെ കഥാപാത്രവും അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രത്തിന് മറ്റാരെയും പെട്ടെന്ന് സങ്കൽപ്പിക്കാനാവാത്ത അത്രയും സ്വാഭാവികതയോടെയാണ് അഹമ്മദ് സിദ്ദിഖിയുടെ അഭിനയം.നായികാ കഥാപാത്രമായ കാന്തിയായി എത്തിയ ഷിബിലയും പ്രേക്ഷകരുടെ ഇഷ്ടം

ഇൻഡീവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കും (ഐഡിഎൻ) എൻആർ ഫിലിംസും ചേർന്നാണ് ജിസിസി രാജ്യങ്ങളിലും യുഎഇയിലും ചിത്രം റിലീസ് ചെയ്തതത്. നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് റിജു രാജൻ നിർമ്മിച്ച ഒരു മലയാളം കോമഡി ചിത്രമാണ് ഒ.പി 160/18 കക്ഷി:അമ്മിണിപിള്ള. അരുൺ മുരളീധരനും സാമുവൽ അബിയുമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അശ്വതി മോഹനൻ, അഹമ്മദ് സിദ്ദീഖ്, ബേസിൽ ജോസഫ്, വിജയ രാഘവൻ, മാമൂക്കോയ, നിർമ്മൽ പാലാഴി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP