Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിറ്റൊരുക്കാൻ ചാക്കോച്ചനും ആസിഫും വീണ്ടും; ഇത്തവണ എത്തുന്നത് സഹോദരന്മാരായി

ഹിറ്റൊരുക്കാൻ ചാക്കോച്ചനും ആസിഫും വീണ്ടും; ഇത്തവണ എത്തുന്നത് സഹോദരന്മാരായി

നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോഡികളാണ് ചാക്കോച്ചൻ ആസിഫ് കൂട്ടുകെട്ട്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ട്രാഫിക്' മുതൽ സെവൻസ്,  ഓർഡിനറി എന്നീ ചിത്രങ്ങൾ എല്ലാം പ്രേക്ഷക ശ്രദ്ധയ നേടിയവയാണ്. ഇപ്പോൾ ഇതാ വീണ്ടും ഇരുവരും സഹോദരന്മാരായി വേഷമിടാൻ ഒരുങ്ങുകയാണ്.  നവാഗതനായ രഘുരാം വർമ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിടാറായിട്ടില്ലെന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.  എൽ ജെ ഫിലീം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ഏപ്രിലോടെ കോഴിക്കോട്ട് നടക്കും. എം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

സെവൻസി'ൽ അടുത്ത കൂട്ടുകാരായി അഭിനയിച്ച ഇവർ 'ഓർഡിനറി'യിൽ ചാക്കോച്ചൻ നായകനും ആസിഫ് വില്ലനുമായിരുന്നു. ചാക്കോച്ചന്റെ 'ഡോക്ടർ ലവ്' എന്ന ചിത്രത്തിൽ ആസിഫ് അതിഥിതാരമായും അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP