Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമർ അക്‌ബർ അന്തോണിമാരിൽ ഒരാളാകേണ്ടത് ഞാനായിരുന്നു; എന്നാൽ അവസാന നിമിഷം ഒഴിവാക്കി'; ഒരു പക്ഷേ അതിനു പകരമായിരിക്കും മേരാ നാം ഷാജിയിലെ 'ഷാജി'യായി എന്നെ കൊണ്ടു വന്നത്; വെളിപ്പെടുത്തലുമായി ആസിഫ് അലി

അമർ അക്‌ബർ അന്തോണിമാരിൽ ഒരാളാകേണ്ടത് ഞാനായിരുന്നു; എന്നാൽ അവസാന നിമിഷം ഒഴിവാക്കി'; ഒരു പക്ഷേ അതിനു പകരമായിരിക്കും മേരാ നാം ഷാജിയിലെ 'ഷാജി'യായി എന്നെ കൊണ്ടു വന്നത്; വെളിപ്പെടുത്തലുമായി ആസിഫ് അലി

നാദിർഷ സംവിധാനം ചെയ്ത 'അമർ അക്‌ബർ അന്തോണി' എന്ന ചിത്രം പ്രേക്ഷകർക്ക് പ്രിയങ്കരമായ സിനിമയാണ്. ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും ആയിരുന്നു ഇതിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഇതിൽ ഒരാളാകേണ്ടത് താനിയിരുന്നുവെന്നാണ് ഇപ്പോൾ ആസിഫ് അലി പറയുന്നത്. ചിത്രത്തിൽ അമർ അക്‌ബർ അന്തോണിമാരിൽ ഒരാൾ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നുമാണ് ആസിഫ് പറഞ്ഞത്. നാദിർഷയുടെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ഇക്കാര്യം ആസിഫ് പറഞ്ഞത്.

'അമർ അക്‌ബർ അന്തോണിയിൽ ഒരാൾ ഞാനായിരുന്നു, എന്നാൽ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയിൽ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയിൽ നായകന്മാരായ മൂന്നുപേർക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാൻ എനിക്ക് പ്രചോദനമായത്.' ആസിഫ് പറഞ്ഞു.

അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംങ്ങും എമിൽ മുഹമ്മദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP