Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുൽഖറിന് ശേഷം ആസിഫിന്റെ നായികയാവാൻ മാളവിക മോഹൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിവരവ് വികെ പ്രകാശ് ചിത്രത്തിലൂടെ

ദുൽഖറിന് ശേഷം ആസിഫിന്റെ നായികയാവാൻ മാളവിക മോഹൻ; ഇടവേളയ്ക്ക് ശേഷം  മടങ്ങിവരവ് വികെ പ്രകാശ് ചിത്രത്തിലൂടെ

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മാളവിക മോഹനൻ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന നിർണായകം എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായാണ് വീണ്ടും എത്തുന്നത്.പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവികയ്ക്ക് ആദ്യ ചിത്രത്തിന് ശേഷം പല ചിത്രങ്ങളിലേക്കും അവസരം കിട്ടിയെങ്കിലും അവയെല്ലാം പല കാരണങ്ങൾ കൊണ്ട് താമസിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിലെത്താനായതിന്റെ ത്രില്ലിലാണ് താരം. ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നതിൽ തനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ലെന്നാണ് മാളവിക പറയുന്നത്.

അച്ഛന്റെ സുഹൃത്തായതിനാൽ വി.കെ. പ്രകാശിനെ തനിക്ക് ചെറുപ്പകാലം മുതൽ തന്നെ അറിയാമെന്ന് മാളവിക പറഞ്ഞു. വളരെ ഊർജ്ജസ്വലനായ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനായത് വളരെ രസകരമായിരുന്നെന്നും സെറ്റിൽ താൻ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും മാളവിക വ്യക്തമാക്കി.

നിർണായകത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ബോബിസഞ്ജയ് ആണ്.  ഇതൊരു കുടുംബ ചിത്രമാണെന്നും വ്യക്തികൾ തമ്മിലുള്ള അടുത്ത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും താരം പറഞ്ഞു. ശക്തമായ തിരക്കഥയുള്ള ചിത്രത്തിൽ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്ന സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണ്. പിന്നെ ചിത്രത്തിന്റെ കഥ തനിക്ക് ഇഷ്ടമാകണം. സീരിയസ് വേഷങ്ങൾ ചെയ്യാനും തയ്യാറാണ്. അതിലെ വേഷവിധാനങ്ങളൊന്നും പ്രശ്‌നമേയല്ല. ചെറിയ വേഷമാണെങ്കിലും അത് അവതരിപ്പിക്കാൻ തയ്യാറാണെന്നും മാളവിക വ്യക്തമാക്കി.

തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് മാതാപിതാക്കളാണെന്നാണ് താരം പറയുന്നത്. തന്നെക്കാളും സിനിമയെക്കുറിച്ച് അച്ഛന് അറിവുണ്ട്. അച്ഛൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിക്കണമെന്നും മാളവിക ആഗ്രഹം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP