Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുലിനെ ആദ്യമായി കാണുന്നത് എയർപോർട്ടിൽ വച്ച്; പരിചയപ്പെട്ടത് അക്ഷയ് കുമാറിന്റെ സുഹൃത്താണെന്ന് പറഞ്ഞ്; വിവാഹം ഈ വർഷം അവസാനം; വരനാകാൻ പോകുന്ന രാഹുൽ ശർമ്മയെ കുറിച്ച് അസിൻ പറയുന്നത്

രാഹുലിനെ ആദ്യമായി കാണുന്നത് എയർപോർട്ടിൽ വച്ച്; പരിചയപ്പെട്ടത് അക്ഷയ് കുമാറിന്റെ സുഹൃത്താണെന്ന് പറഞ്ഞ്; വിവാഹം ഈ വർഷം അവസാനം; വരനാകാൻ പോകുന്ന രാഹുൽ ശർമ്മയെ കുറിച്ച് അസിൻ പറയുന്നത്

ലയാളിയും ബോളിവുഡ് നടിയുമായ അസിന്റെ വിവാഹ വാർത്ത വെളിയിൽ വന്നപ്പോൾ മുതൽ പലതരത്തിലാണ് കഥകൾ പുറത്ത് വരുന്നത്. ഗജനി സിനിമയിലെ കഥ പോലെ അതിസമ്പന്നനും മൈക്രോമാക്‌സ് സ്ഥാപകനും ഒക്കെയായ രാഹുൽ ശർമ്മയുമായുള്ള വിവാഹ വിശേഷങ്ങളും ഇരുവരുടെയും പ്രണയ കഥകളും ഒക്കെ ഊഹാപോങ്ങളായി പ്രചരിക്കുകയാണ്. എന്നാൽ ഇരുവരെയും പരിചയപ്പെടുത്തിയത് അക്ഷയ് കുമാറാണെന്ന കാര്യം ആദ്യമേ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ രാഹുലിനെ കണ്ടെത്തിയ വിശേഷങ്ങൾ അസിൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

''രാഹുലിനെ ആദ്യം കണ്ടത് എയർപോർട്ടിലാണ്. അക്ഷയ്കുമാറിന്റെ സുഹൃത്തെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് താൻ വിമാനത്തിൽ കയറിയ ശേഷമാണ് രാഹുൽ ചാർട്ട് ചെയ്തതാണെന്നും തങ്ങളുടെ ഇവന്റ് സ്‌പോൺസർ രാഹുലാണെന്നും അറിഞ്ഞതെന്നും അസിൻ പറയുന്നു.

പിന്നീട് അക്ഷയ് കുമാർ തന്നെയാണ് പറഞ്ഞത്, നിങ്ങൾ രണ്ട് പേരും ഒരുമിച്ച് നന്നായിരിക്കുമെന്ന്. എന്നാൽ സെറ്റിലും മറ്റും സാധാരണ തമാശകൾ പറയാറുള്ള വ്യക്തിയാണ് അക്ഷയ് കുമാർ, ഇതും ഞാൻ അങ്ങനയെ പരിഗണിച്ചിരുന്നുള്ളു. പിന്നീട് ഞങ്ങൾ രണ്ട് മൂന്ന് തവണ ഫോണിൽ സംസാരിച്ചു. പിന്നീട് രാഹുൽ തന്നെയാണ് എന്നോട് ചോദിച്ചത്, ഞാൻ വന്ന് അസിന്റെ മാതാപിതാക്കളെ കാണട്ടെ എന്ന്. അത് തനിക്ക് മാന്യമായ പെരുമാറ്റമായി തോന്നിയതായും അസിൻ പറയുന്നു.

പിന്നീട് രാഹുൽ വന്ന് വീട്ടുകാരെ കണ്ട് സംസാരിച്ചു. എന്റെ അഭിപ്രായം ചോദിച്ചപ്പോൾ എനിക്ക് സമയം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഞങ്ങൾ കൂടുതൽ സംസാരിച്ചതും പരിചയപ്പെട്ടതും.പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു.

ഈ വർഷം അവസാനത്തോടെയാണ്‌ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കമ്പനിയുടെ ഉടമയാണ് രാഹുൽ ശർമ്മ യുമായുള്ള അസിന്റെ വിവാഹം നടക്കുക.പ്രായം കുറഞ്ഞ മികച്ച യുവ സംരംഭകരിൽ ഒരാൾ കൂടിയാണ് രാഹുൽ ശർമ്മ. തൊടുപ്പുഴ സ്വദേശി ജോസഫ് തോട്ടുങ്ങലിന്റെയും സെലിന്റെയും മകളാണ് അസിൻ. വർഷങ്ങളായി കൊച്ചി തേവരയിലാണ് കുടംബം താമസിക്കുന്നത്. സെന്റ് തേരാസസ് സ്‌കൂളിലും കോളേജിലുമാണ് അസിൻ പഠിച്ചത്.

വിവാഹശേഷം അഭിനയ രംഗത്തുനിന്നും അസിൻ വിട്ടുനിൽക്കും. സ്വകാര്യ ജീവിതത്തിനാണ് പ്രാധാന്യമെന്ന് അസിൻ ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. ആൾ ഈസ് വെൽ എന്ന അസിൻ ചിത്രം ഈ മാസം 21ന് തീയേറ്ററുകളിലെത്തുന്നുണ്ട്. ഇതിനുശേഷം പുതിയ ചിത്രങ്ങളൊന്നും അസിൻ ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP