Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ അഭിനയത്തിലേക്ക് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടിട്ടുണ്ട്; ഇപ്പോഴും അതിന് വലിയമാറ്റമൊന്നുമില്ല'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കവച്ച് നടി അശ്വതി മോനോനും

'ഞാൻ അഭിനയത്തിലേക്ക് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടിട്ടുണ്ട്; ഇപ്പോഴും അതിന് വലിയമാറ്റമൊന്നുമില്ല';  കാസ്റ്റിങ് കൗച്ച് അനുഭവം പങ്കവച്ച് നടി അശ്വതി മോനോനും

മറുനാടൻ ഡെസ്‌ക്‌

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സത്യം ശിവം സുന്ദരം എന്ന ഒരു ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി അശ്വതി മേനോൻ. തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ സിനിമയിലെ തന്റെ അനുഭവങ്ങളും അവയിലെ മോശം സംഭവങ്ങളും വെളിപ്പെടുത്തുകയാണ് അശ്വതി. സിനിമയിൽ താൻ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അശ്വതി പറയുന്നു. 2000ത്തിൽ ഞാൻ അഭിനയം തുടങ്ങിയ കാലത്താണ് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുള്ളത് ഇപ്പോഴും താൻ അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അശ്വതി പറയുന്നു.

അശ്വതിയുടെ വാക്കുകൾ:

''2000 ലായിരുന്നു സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ ഞാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നാലു ചിത്രങ്ങൾ ചെയ്തു. നാലാമത്തെ ചിത്രം കഴിഞ്ഞപ്പോൾ എന്റെ ഡിഗ്രി ഫൈനൽ പരീക്ഷയായിരുന്നു. തമിഴിൽ നിന്നും മറ്റും അവസരങ്ങൾ വന്നിരുന്നു. പക്ഷേ പോകാൻ സാധിച്ചില്ല. ഒരു സാധാരണ എൻആർഐ കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് പഠനം എന്നത് വലിയ പ്രാധാന്യമുള്ളതായിരുന്നു.''

''പഠിക്കാനാണ് ശരിക്കും നാട്ടിലേക്കു പോന്നതും. ലാലേട്ടന്റെ ഒപ്പം ഒന്നാമൻ ചെയ്തു. പിന്നാലെ ദുബൈയിലേക്കു തിരികെ പോയി. അവിടെ ജോലി ലഭിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ ഓഫിസിലിരുന്നു ചെയ്യുന്ന ജോലി. അതു മറ്റൊരു ജീവിതമായിരുന്നു. പക്ഷേ അഭിനയം പല വഴികളിലൂടെ എന്നിലേക്കു വന്നു. ചില ഇംഗ്ലിഷ് നാടകങ്ങളിലൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് ഇടവേളയുടെ വിടവ് അനുഭവപ്പെട്ടില്ല.''

''2000-ൽ ഞാൻ അഭിനയം തുടങ്ങിയ കാലത്ത് കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാൻ കരുതുന്നില്ല. അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാൻ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങൾ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.''

''ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങൾ. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയർത്തി പ്രതികരിക്കുന്ന നടിമാർ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവർത്തകരുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാൻ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP