Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിയുടെ പേര് പറഞ്ഞ് പ്രശസ്തയാകാൻ ബോളിവുഡ് നടി രംഗത്ത്; മോദിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് അവാനി മോദി

മോദിയുടെ പേര് പറഞ്ഞ് പ്രശസ്തയാകാൻ ബോളിവുഡ് നടി രംഗത്ത്; മോദിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് അവാനി മോദി

മൂംബൈ: നരേന്ദ്രമോദിക്ക് യശോദാബെൻ എന്ന പേരിൽ ഭാര്യയുള്ള കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തിയട്ടുള്ളതാണ്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കകം അവരെ മോദി സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ മോദിക്ക് ഒരുമകളുള്ള കാര്യം കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് പോലും അറിവില്ലാത്തതാണ്. ഇപ്പോഴിതാ മോദിയുടെ പേരിൽ പ്രശസ്തകയാകാൻ ഒരു നടി രംഗത്തെത്തിയിരിക്കുന്നു. താൻ മോദിയുടെ മകളാണെന്ന് അവകാശപ്പെട്ടാണ് ബോളിവുഡ് സുന്ദരി അവാനി മോദി രംഗത്തെത്തിയത്. ബോളിവുഡ് നടിയും മോഡലുമാണ് അവാനി മോദി.

ഗുജറാത്തിൽ നിന്നുള്ള നടി, പേരിന്റെ ഒടുവിൽ മോദി, ഇവയൊക്കെ കാണുമ്പോൾ ആരെങ്കിലും മോദിയുടെ ബന്ധുവാണെന്ന് സംശയിച്ചു പോവുക സാധാരണമാണ്. അങ്ങിനെ ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും മറുപടി നൽകുക എന്ന ചോദ്യത്തിന് താൻ മോദിയുടെ മകളാണെന്ന് മറുപടി പറയുമെന്ന് നടി പറഞ്ഞു.

മോദിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടം. അദ്ദേഹത്തെ കാണുമ്പോൾ ഒരു നല്ല പിതാവിന്റെ മുഖമാണ്. ഏതൊരു ഇന്ത്യൻ പെൺകുട്ടിയേയും പോലെ മോദിയുടെ മകളാണെന്ന് പറയാൻ തനിക്കും കഴിയുമെന്ന് അവാനി പറഞ്ഞു. നവഭാരത് ടൈംസിനു നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പരസ്യ മോഡലുകളുടെ കഥപറയുന്ന കലണ്ടർ ഗേൾസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അവാനി ഇപ്പോൾ. മധൂർ ഭണ്ഡാർക്കറാണ് ചിത്രത്തിന്റെ സംവിധായകൻ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP