Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ ഇറങ്ങി ഒന്നരവർഷം കഴിഞ്ഞ് മലരിനോടു പ്രണയവുമായി ബോളിവുഡ് നടൻ; പാട്ടിലെ സായിപല്ലവി ലളിതവും മനോഹരവുമാണെന്നും എന്നും നിലനിർത്തണമെന്നും ആയുഷ്മാൻ ഖുറാന

സിനിമ ഇറങ്ങി ഒന്നരവർഷം കഴിഞ്ഞ് മലരിനോടു പ്രണയവുമായി ബോളിവുഡ് നടൻ; പാട്ടിലെ സായിപല്ലവി ലളിതവും മനോഹരവുമാണെന്നും എന്നും നിലനിർത്തണമെന്നും ആയുഷ്മാൻ ഖുറാന

മുംബൈ: പ്രേമം സിനിമ ഇറങ്ങിയിച്ച് ഒന്നര വർഷം കഴിഞ്ഞു. ചിത്രത്തിലെ ജോർജും മേരിയും മലരുമെല്ലാം ഇപ്പോഴും പ്രേഷകരുടെ മനസിൽ തങ്ങിനിൽക്കുന്നു. സായി പല്ലവി അവതരിപ്പിച്ച മലരിന് ഒന്നര വർഷങ്ങൾക്കുശേഷം അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. സായി പല്ലവിയുടെ കഥാപത്രത്തോടു തനിക്കു പോലും പ്രേമം തോന്നിപ്പോയി എന്നാണ് ഖുറാന തുറന്നു പറഞ്ഞത്. ഇത് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റു കണ്ട് ആകെ ഞെട്ടിയിരിക്കയാണ് സായി പല്ലവി.

പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ട് കണ്ടുവെന്നും ലളിതവും മനോഹരവുമാണ് സായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നന്ദി പറഞ്ഞു കൊണ്ട് സായി പല്ലവി റീട്വീറ്റ് ചെയ്തു. പിന്നാലെയെത്തി അദ്ദേഹത്തിന്റെ മറുപടി. ഈ യഥാർഥ ഭംഗിയും സ്വത്വവും യാഥാർഥ്യം കൈവിടാതെ തന്നെ സ്‌ക്രീനിലും എന്നും നിലനിർത്തണം എന്നായിരുന്നു ആയുഷ്മാൻ ഖുറാനയുടെ ട്വീറ്റ്. പരമാവധി ശ്രമിക്കാമെന്ന് സായി മറുപടിയും നൽകി.

ശബരീഷ് വർമ എഴുതി രാജേഷ് മുരുഗേശൻ ഈണമിട്ട് വിജയ് യേശുദാസ് പാടിയ പാട്ട് രണ്ട് കോടിയോളം പ്രാവശ്യമാണ് യുട്യൂബു വഴി ആളുകൾ കണ്ടത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. എന്നിട്ടും തീരുന്നില്ല പ്രേമത്തിനോടുള്ള പ്രണയം എന്നുതന്നെ പറയണം. പ്രത്യേകിച്ച് ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രത്തിനോട്. ബോളിവുഡിൽ പോലും ഇപ്പോഴും മലരിന്റെ ആ പാട്ടിന് പ്രേക്ഷകരുണ്ട് എന്നത് ആ ചിത്രത്തിനും സംവിധായകനുമുള്ളൊരു അംഗീകാരമാണ്. നെഞ്ചോടു ചേർത്ത് സ്‌നേഹിക്കാൻ തോന്നുന്ന നായിക കഥാപാത്ര സൃഷ്ടിക്ക് പഴയ ചിത്രങ്ങൾക്കു മാത്രമല്ല, പുതുതലമുറയുടേതിനും പ്രാപ്തിയുണ്ടെന്നും പറയുന്നു ഈ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP