Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത സിനിമയിൽ മോഹൻലാൽ മാത്രം; പൃഥിരാജ് ഉണ്ടെന്ന വാർത്ത തെറ്റ്; കാലകേയ മലയാളത്തിലെത്തുമെന്നതും വ്യാജം; മോഹൻലാൽ നായകനാകുന്ന പ്രോജക്ടിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്

അടുത്ത സിനിമയിൽ മോഹൻലാൽ മാത്രം; പൃഥിരാജ് ഉണ്ടെന്ന വാർത്ത തെറ്റ്;  കാലകേയ മലയാളത്തിലെത്തുമെന്നതും വ്യാജം; മോഹൻലാൽ നായകനാകുന്ന പ്രോജക്ടിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്

മോഹൻലാൽ, പൃഥിരാജ് കൂട്ടുകെട്ടിൽ ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന ചി്ത്രത്തെപറ്റി ഇതിനോടകം നിരവധി വാർത്തകൾ പരന്ന് കഴിഞ്ഞു. എന്നാൽ തന്റെ അടുത്ത പ്രൊജക്ടിൽ മോഹൻലാൽ മാത്രമേ ഉള്ളൂവെന്നും പൃഥിരാജ് ഇല്ലെന്നും ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

ബാഹുബലിയിയെ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രഭാകർ തന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്തയും സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ നിഷേധിച്ചിട്ടുണ്ട്.മോഹൻലാൽ നായകനാകുന്ന പ്രോജക്റ്റ് ചില സാങ്കേതിക തടസങ്ങളിലാണ്. അത് പരിഹരിച്ച ഉടൻ സിനിമ തുടങ്ങുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തിൽ ആലോചിച്ച കഥയിലേക്കാണ് പ്രഭാകറിനെ പരിഗണിച്ചത്. പിന്നീട് ആ കഥ തന്നെ ഉപേക്ഷിച്ചു. ഇതിൽ പൃഥ്വിരാജിന്റെ പേര് എങ്ങനെ കടന്നു വന്നുവെന്ന് അറിയില്ലെന്നും ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു

'മിസ്റ്റർ ഫ്രോഡി'ന് ശേഷം ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി വാർത്ത വന്നത്. 'ബാഹുബലി'യിൽ കാലകേയ യോദ്ധാവിനെ അവതരിപ്പിച്ച പ്രഭാകർ ആയിരിക്കും ഉണ്ണികൃഷ്ണന്റെ സിനിമയിൽ വില്ലനെ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP