Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭർത്താവും ഞാനും കുറച്ചു നാളായി പിരിഞ്ഞ് കഴിയുകയാണ്, എന്നാൽ മക്കളെ വളർത്തുന്നത് രണ്ട് പേരും ചേർന്നു തന്നെ'; സ്വകാര്യ ജീവിതത്തെ പറ്റി പലരും ചികഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് ഇത് പറയുന്നതെന്ന് 'ബഡായി ബംഗ്ലാവ് ആര്യ' ; എന്റെ റോയ മോളുടെ അച്ഛനെ ഈ പോസ്റ്റിൽ ടാഗ് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നുവെന്നും താരം

'ഭർത്താവും ഞാനും കുറച്ചു നാളായി പിരിഞ്ഞ് കഴിയുകയാണ്, എന്നാൽ മക്കളെ വളർത്തുന്നത് രണ്ട് പേരും ചേർന്നു തന്നെ'; സ്വകാര്യ ജീവിതത്തെ പറ്റി പലരും ചികഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് ഇത് പറയുന്നതെന്ന് 'ബഡായി ബംഗ്ലാവ് ആര്യ' ; എന്റെ റോയ മോളുടെ അച്ഛനെ ഈ പോസ്റ്റിൽ ടാഗ് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നുവെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ടെലിവിഷൻ ഷോയായ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ആര്യ. മുഖത്തെപ്പോഴും പൊട്ടിച്ചിരിയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന താരം ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് കണ്ട് ദുഃഖിതരാണ് ആരാധകർ. താൻ ഭർത്താവുമായി പിരിഞ്ഞാണ് ഇപ്പോൾ കഴിയുന്നതെന്നും എന്നാൽ മകളെ തങ്ങൾ ഒരുമിച്ചാണ് നോക്കുന്നതെന്നും താരം പറയുന്നു. തന്റെ സ്വകാര്യ ജീവിതം എങ്ങനെയെന്ന് ചികയാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അതിനാലാണ് ഇപ്പോൾ പോസ്റ്റിലൂടെ ഇത് അറിയിക്കുന്നതെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി

ആര്യയുടെ പോസ്റ്റിങ്ങനെ

ഇതുപോലെയൊരു പോസ്റ്റിടേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ എന്തു ചെയ്യാനാണ് നിങ്ങൾ എല്ലാവരും എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചികഞ്ഞു കൊണ്ടിരിക്കുകയാണ്. നിരവധി തവണയായുള്ള ഇത്തരം ചോദ്യങ്ങൾ എനിക്ക് വല്ലാതെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാൽ ഞാനിപ്പോൾ തുറന്ന് പറയാം ഞാനൊരു ''''സിംഗിൾ മദറാണ്'' അതായത് കുറച്ചു നാളുകളായി ഞാനും എന്റെ ഭർത്താവും വേർപിരിഞ്ഞു കഴിയുകയാണ്. പക്ഷേ ഇപ്പോഴും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടു പേരുംചേർന്നാണ് ഞങ്ങളുടെ മകളെ വളർത്തുന്നത്.

ഇതെല്ലാം സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുന്നതിലൂടെ ഞാൻ അതീവ സന്തുഷ്ടയാണെന്ന് കരുതരുത്. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ കേട്ട് സഹിക്കെട്ടാണ് ഇത്തരത്തിലൊരു തുറന്നു പറച്ചിൽ നടത്തുന്നത്. എന്റെ മകൾ റോയയുടെ അച്ഛനെ ഞാനി പോസ്റ്റിൽ ടാഗ് ചെയ്യുന്നില്ല അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാൻ വളരെയധികം മാനിക്കുന്നു മാത്രമല്ല ഞാനിപ്പോൾ നേരിടാൻ പോവുന്ന സാഹചര്യങ്ങളിലൂടെ അദ്ദേഹവും കടന്നു പോവരുതെന്ന് ആഗ്രഹിക്കുന്നു. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെതിരെയോ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ കുറ്റകരവും ആ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP