Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിയുടെ ഗ്രാഫിക്‌സ് വർക്കിൽ ഒരുപാട് തെറ്റുകൾ; പല സീനുകളും കൃത്രിമമായി തോന്നി; ബാഹുബലിയുടെ ക്യാമറാമാന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ

ബാഹുബലിയുടെ ഗ്രാഫിക്‌സ് വർക്കിൽ ഒരുപാട് തെറ്റുകൾ; പല സീനുകളും കൃത്രിമമായി തോന്നി; ബാഹുബലിയുടെ ക്യാമറാമാന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ

ന്ത്യൻ സിനിമയിലെ വിഷ്വൽ എഫക്റ്റ്‌സ് വിസ്മയം എന്നാണ് എസ് എസ് രാജമൗലിയുടെ 'ബാഹുബലി'യെ വിശേഷിപ്പിക്കുന്നത്. ചിത്ത്രത്തിലെ രംഗങ്ങൾ കണ്ട് അത്ഭുതം കൂറാത്തവരായി ആരുമില്ലതാനും. എന്നാൽ ഈ ചിത്രത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചെന്നാണ് ക്യാമറാമാൻ പറയുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും ക്യാമറ ചലിപ്പിക്കുന്ന സെന്തിൽ കുമാറാണ് തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സ് വർക്കിൽ ഒരുപാട് തെറ്റുകൾ ഉണ്ടെന്നും പല സീനുകളും കൃത്രിമമായി തോന്നിയെന്നും സെന്തിൽ കുമാർ പറയുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹകൻ എന്ന നിലയിൽ 'ബാഹുബലി'യിലെ ഒരുപാട് കാര്യങ്ങളിൽ എനിക്ക് തൃപ്തി തോന്നിയിരുന്നില്ല. ഗ്രാഫിക്‌സ് വിഭാഗത്തിന് തെറ്റുകൾ സംഭവിച്ച ഒരുപാട് സീനുകൾ ചിത്രത്തിലുണ്ടായിരുന്നു. ചില സീനുകളിൽ അവ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ തെറ്റുകൾ ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും.' സെന്തിൽ കുമാർ പറയുന്നു.

അരുന്ധതി, ഈച്ച, മഹാധീര തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സെന്തിൽ ഷാരൂഖിന്റെ ഇറങ്ങാനിരിക്കുന്ന ദിൽവാലയിലും സഹകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP