Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമൽ ഹാസൻ എന്ന സൂപ്പർ താരത്തെ പ്രശസ്തി ഭ്രാന്തനാക്കി; അമ്മയാണെ സത്യത്തിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം തടഞ്ഞത് കമൽ: ഉലകനാകയനെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രമേനോൻ

കമൽ ഹാസൻ എന്ന സൂപ്പർ താരത്തെ പ്രശസ്തി ഭ്രാന്തനാക്കി; അമ്മയാണെ സത്യത്തിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം തടഞ്ഞത് കമൽ: ഉലകനാകയനെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രമേനോൻ

കമൽ ഹാസൻ എന്ന സൂപ്പർ താരത്തെ പ്രശസ്തി ഭ്രാന്തനാക്കിയെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. അമ്മയാണെ സത്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പു നടക്കാതെ പോയതിനു കാരണം കമൽ ഹാസനാണെന്നും ബാലചന്ദ്രമേനോൻ തുറന്നടിച്ചു.

ഒരു സിനിമാ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസനെതിരെ ബാലചന്ദ്രമേനോൻ രൂക്ഷവിമർശനം ഉയർത്തിയത്.

ചിലരെ പ്രശസ്തിയും അധികാരവും ഭ്രാന്തരാക്കും. കലാരംഗത്തും രാഷ്ട്രീയത്തിലും അത്തരക്കാരുണ്ട്. അതിലൊരാളാണ് കമൽഹാസൻ.

ആൺവേഷം കെട്ടുന്ന പെണ്ണിന്റെ കഥയാണ് അമ്മയാണെ സത്യം പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനിൽ തമിഴ്‌നാട്ടിൽ നിന്നും കമലിന്റെ കുറേ സുഹൃത്തുക്കൾ വന്നു. ഈ ചിത്രത്തിൽ പെണ്ണിനാണ് ഫോക്കസ്. ഈ ആശയം കമലിനു മുന്നിൽ അവർ അവതരിപ്പിച്ചു. എന്തുകൊണ്ട് നിനക്ക് പെൺവേഷം കെട്ടി അഭിനയിക്കുന്ന ചിത്രം ചിന്തിച്ചുകൂടാ എന്നവർ കമലിനോടു പറഞ്ഞു.

ഒരാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിങ് നിന്നു. 'നിർമ്മാതാവിന് എന്തോ സാമ്പത്തിക പ്രശ്‌നം' ഇതാണ് പ്രോജക്ട് നിർത്താൻ കമൽ പറഞ്ഞ ന്യായം. ഈ ചിത്രം ഞാൻ നിർമ്മിക്കാം എന്ന് ഉറപ്പ് നൽകിയിട്ടും കമൽ തയ്യാറായില്ല. രണ്ടു മാസത്തിന് ശേഷം കമലിന്റെ അവ്വൈ ഷൺമുഖിയുടെ ചിത്രീകരണം തുടങ്ങി. ഇന്നും കമലിന് എന്റെ മുന്നിൽ മുഖമുയർത്തി നിൽക്കാൻ കഴിയില്ല എന്നും ബാലചന്ദ്രമേനോൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP