Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു എസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്; പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാൻ ഉറച്ച് ബാലചന്ദ്രമേനോൻ

യു എസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്; പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാൻ ഉറച്ച് ബാലചന്ദ്രമേനോൻ

ഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തിരിച്ചുവന്ന ബാലചന്ദ്രമേനോൻ പുതിയ സിനിമയുമായെത്തുമെന്ന് റിപ്പോർട്ട്. പുതിയൊരു ചിത്രവുമായി ഉടൻ എത്തുമെന്ന് ബാലചന്ദ്രമേനോൻ ഫേസ്‌ബുക്കിലൂടെ പറഞ്ഞു. പ്രേഷകരെ തിയറ്ററിൽ എത്തിക്കുകയാണു തന്റെ വിനീതശ്രമം എന്നായിരുന്നു ബാലചന്ദ്രമേനോൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

കാര്യം നിസാരം പ്രശ്നം ഗുരുതരം, ഇഷ്ടമാണ് പക്ഷേ, കുറുപ്പിന്റെ കണക്കു പുസ്തകം, തുടങ്ങി അക്കാലത്ത് ഇറങ്ങിയ മേനോൻ ചിത്രങ്ങളെല്ലാം പ്രേഷകർ സ്വീകരിച്ചിരുന്നു. തന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണു 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രമെന്നു മേനോൻ പറഞ്ഞിരുന്നു. എന്നാൽ പുതിയ ചിത്രത്തെക്കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താനിപ്പോൾ യു.എസ് യാത്രയിലാണെന്നും തിരിച്ചുവന്നതിനു ശേഷം ചിത്രത്തിന്റെ ജോലികൾ തുടങ്ങും എന്നും മോനോൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP