Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവിധായകൻ ബാലാജി മോഹനും ഭാര്യ അരുണയും വിവാഹബന്ധം വേർപ്പെടുത്തി; അഭ്യൂഹങ്ങളും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി ബാലാജി

സംവിധായകൻ ബാലാജി മോഹനും ഭാര്യ അരുണയും വിവാഹബന്ധം വേർപ്പെടുത്തി; അഭ്യൂഹങ്ങളും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി ബാലാജി

ചെന്നൈ: സംവിധായകൻ ബാലാജി മോഹനും ഭാര്യ അരുണയും വിവാഹബന്ധം വേർപ്പെടുത്തി. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തേ പ്രചരിച്ച തുടങ്ങിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വാർത്ത സ്ഥിരീകരിച്ച് സംവിധായകൻ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഭാര്യ അരുണയുമായി മൂന്ന് വർഷമായി പിരിഞ്ഞിരിക്കുകയാണെന്നും നിയമപരമായി തങ്ങൾ വിവാഹമോചിതരായെന്നും ബാലാജി ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ഇതൊരു ചർച്ചയാക്കരുതെന്നും തങ്ങൾ സ്വകാര്യതയെ മാനിക്കണമെന്നും ബാലാജി ആവശ്യപ്പെട്ടു.

ധനുഷിന്റെ മാരി, ദുൽഖർ നായകനായ വായ്മൂടി പേസവും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ബാലാജി. എഞ്ചിനീയറിങ്ങ് പഠനമുപേക്ഷിച്ചാണ് ബാലാജി തന്റെ ഇഷ്ട മേഖലയായ സിസിമയിലേക്ക് തിരിഞ്ഞത്. പന്ത്രണ്ടോളം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ശേഷമാണ് ബാലാജി മോഹൻ തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തത്. വിവാഹ മോചനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പാണിതെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തന്നെ പിന്തുണയ്ക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ബാലാജി നന്ദി രേഖപ്പെടുത്തുകയും തുടർന്നും പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പാണിത്. എപ്പോഴും എല്ലാവരും നൽകിയിട്ടുള്ള പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി.

എന്റെ എല്ലാ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും പത്ര ദൃശ്യ മാദ്ധ്യമങ്ങളോടും എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള വിവരം അറിയിക്കുന്നതിനും എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്. എന്റെ മുൻഭാര്യ അരുണയുമായി മൂന്നു വർഷം മുൻപ് ഞാൻ വേർപിരിഞ്ഞു. പരസ്പര ധാരണയോടു കൂടിയാണ് ഞങ്ങൾ വേർപിരിഞ്ഞത്. നിയമ നടപടികൾ എല്ലാം തന്നെ പൂർത്തിയായി.

വളരെ നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ പിരിഞ്ഞത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരിക്കൽ കൂടി പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP