Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുപടിക്ക് ശേഷം ഭാമ അന്ധയാവുന്നു; പി.സി.ശേഖർ ഒരുക്കുന്ന രാഗയിൽ നടി എത്തുന്നത് അന്ധയായ യുവതിയുടെ വേഷത്തിൽ

മറുപടിക്ക് ശേഷം ഭാമ അന്ധയാവുന്നു; പി.സി.ശേഖർ ഒരുക്കുന്ന രാഗയിൽ നടി എത്തുന്നത് അന്ധയായ യുവതിയുടെ വേഷത്തിൽ

മലയാള നടി ഭാമ വീണ്ടും കന്നഡയിൽ നായികാ വേഷത്തിൽ എത്തുന്നു. പി.സി.ശേഖർ സംവിധാനം ചെയ്യുന്ന രാഗ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ധയായ യുവതിയുടെ വേഷമാണ് ഭാമയ്ക്ക്. ഇത് രണ്ടാം തവണയാണ് ഭാമ ശേഖറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രജ്വൽ ദേവരാജ് നായകനായ അർജുന എന്ന സിനിമയിലും ഭാമായാണ് നായികാവേഷം അവതരിപ്പിച്ചത്.

ഏറെ വെല്ലുവിളി നിറഞ്ഞ വേഷമാണ് തന്റേതെന്ന് ഭാമ പറഞ്ഞു. താൻ കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ഭാമ സമ്മതം മൂളുകായായിരുന്നെന്ന് ശേഖർ പറഞ്ഞു. മുന്പ് തന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ മികച്ച അഭിനശേഷിയുള്ള നടിയാണ് ഭാമയെന്ന് തനിക്ക് തോന്നിിരുന്നുവെന്നും ശേഖർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും.

മലയാളത്തിൽ അനൂപ് മേനോനൊപ്പം മാൽഗുഡി ഡെയ്‌സ് എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്. വി എം.വിനു സംവിധാനം ചെയ്യയുന്ന മറുപടി എന്ന സിനിമയിലും ഭാമയാണ് നായികയാവുന്നത്. റഹ്മാനാണ് ഭാമയുടെ ഭർത്താവിന്റെ വേഷത്തിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP