Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മേജർ മഹാദേവനായി മോഹൻലാൽ വീണ്ടും എത്തുന്നു; മേജർ രവി ചിത്രം ബിയോണ്ട് ദ ബോർഡർ ചിത്രീകരണം ആരംഭിച്ചു; ഇന്ത്യാ-പാക് യുദ്ധരംഗം ചിത്രീകരിക്കാൻ കൂറ്റൻ സെറ്റ്

മേജർ മഹാദേവനായി മോഹൻലാൽ വീണ്ടും എത്തുന്നു; മേജർ രവി ചിത്രം ബിയോണ്ട് ദ ബോർഡർ ചിത്രീകരണം ആരംഭിച്ചു; ഇന്ത്യാ-പാക് യുദ്ധരംഗം ചിത്രീകരിക്കാൻ കൂറ്റൻ സെറ്റ്

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവഹിക്കുന്ന 1971 ബിയോണ്ട് ദ ബോർഡർ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ രണ്ട് കാലഘട്ടങ്ങളിലൂടെ കഥ പറച്ചിൽ. മോഹൻലാൽ ചൊവ്വാഴ്ച ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. 1971ലെ ഇന്ത്യാ-പാക് യുദ്ധം ചിത്രീകരിക്കാൻ കലാസംവിധായകൻ സാലു കെ ജോർജ്ജ് കൂറ്റൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെ പട്ടാളകേന്ദ്രങ്ങളും ട്രഞ്ചുകളുമാണ് രാജസ്ഥാനിൽ സെറ്റിട്ടിരിക്കുന്നത്. മേജർ മഹാദേവനായും പിതാവ് കേണൽ സഹദേവനായുമാണ് മോഹൻലാൽ അഭിനയിക്കുന്നത്. കൊച്ചിയിൽ പൂർത്തിയാക്കിയ സെറ്റുകളും രാജസ്ഥാനിൽ എത്തിച്ചിട്ടുണ്ട്.

വിവിധ ഷെഡ്യൂളുകളിലാണ് ചിത്രീകരണം. ആദ്യ ഷെഡ്യൂളിൽ 25 ദിവസം മോഹൻലാൽ ഉണ്ടാകും. ആക്ഷൻ ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയിൽ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിങ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ക്യാമറ. രാഹുൽ സുബ്രഹ്മണ്യം, സിദ്ധാർത്ഥ് വിപിൻ എന്നിവരാണ് സംഗീത സംവിധാനം.

മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്. നാലാം തവണയാണ് മേജർ മഹാദേവനായി മോഹൻലാൽ മേജർ രവിയുടെ കഥാപാത്രമാകുന്നത്. വീണ്ടും മീശ പിരിച്ച കഥാപാത്രമായി ലാൽ എത്തുന്ന ചിത്രവുമാണ് 1971 ബിയോണ്ട് ദ ബോർഡർ. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് ആണ് നിർമ്മാണം.

മേജറായും കേണലായുമുള്ള മഹാദേവന്റെ സൈനിക കാലയളവ് കടന്നുവരുന്ന സിനിമയിൽ മഹാദേവന്റെ പിതാവായാണ് രണ്ടാമത്തെ കഥാപാത്രം വെറുമൊരു വാർ മുവീ സ്വഭാവത്തിലല്ല ഈ സിനിമയെന്ന് മേജർ രവി. പിക്കറ്റ് 43 പോലെ യുദ്ധഭൂമിയിലെ വ്യക്തിസംഘർഷങ്ങളും സൈനികരുടെ വൈകാരിക മുഹൂർത്തങ്ങളും സിനിമയുടെ ഉള്ളടക്കമാകും. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികനായ പിതാവിന്റെ ഓർമ്മകളും മകനായ മേജർ മഹാദേവന്റെ ജീവിതവും സിനിമയിലുണ്ടാകും. മേജർ മഹാദേവന്റെ രണ്ട് ഗെറ്റപ്പുകളിലും സൈനികനായ പിതാവായും മൂന്ന് മേക്ക് ഓവറുകളിൽ മോഹൻലാലിനെ കാണാനാകും. യുദ്ധമുഖത്ത് സൈനികർ അനുഭവിക്കുന്ന പിരിമുറുക്കങ്ങളെയും മാനസികാവസ്ഥയെയും അടുത്ത് നിന്ന് കാണുന്ന ചിത്രമായിരിക്കും ഇതെന്നും മേജർ രവി. രാജ്യാന്തര നിലവാരമുള്ള യുദ്ധരംഗങ്ങളും ചിത്രത്തിനായി ഒരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP