Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ ചെയ്ത് കഴിഞ്ഞ് ആറ് മാസത്തേക്ക് വേറെ ഒരു സിനിമയും ചെയ്യാൻ സാധിക്കില്ല; ഓരോ സിനിമ കഴിയുമ്പോഴും ഒടിവും ഉളുക്കും നീരുവീഴ്‌ച്ചയും ഒക്കെ ഉറപ്പ്; പക്ഷേ എന്തൊക്കെ പറ്റിയാലും നോ എന്നൊരു വാക്ക് പറയില്ല; മോഹൻലാൽ സ്ഥിരം പറയാറുള്ള പരാതിയെക്കുറിച്ച് ഭദ്രൻ പങ്ക് വയ്ക്കുമ്പോൾ

സിനിമ ചെയ്ത് കഴിഞ്ഞ് ആറ് മാസത്തേക്ക് വേറെ ഒരു സിനിമയും ചെയ്യാൻ സാധിക്കില്ല; ഓരോ സിനിമ കഴിയുമ്പോഴും ഒടിവും ഉളുക്കും നീരുവീഴ്‌ച്ചയും ഒക്കെ ഉറപ്പ്; പക്ഷേ എന്തൊക്കെ പറ്റിയാലും നോ എന്നൊരു വാക്ക് പറയില്ല; മോഹൻലാൽ സ്ഥിരം പറയാറുള്ള പരാതിയെക്കുറിച്ച് ഭദ്രൻ പങ്ക് വയ്ക്കുമ്പോൾ

മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ആട് തോമയെ മലയാളത്തിന് സമ്മാനിച്ചത് ഭദ്രനാണ്. മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം മലയാളികൾക്ക് പ്രതീക്ഷകളും ഏറെയാണ്. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ എന്നിവയാണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സിനിമകൾ.

മോഹൻലാലുമൊത്തുള്ള പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ഭദ്രൻ. എന്നാൽ തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ലാൽ പറയാറുള്ള ഒരു പരാതിയെ്പ്പറ്റി ഭദ്രൻ പറഞ്ഞ വാക്കുകഴാണ് ഇപ്പോൾ വൈറലാകുന്നത്.

'മോഹൻലാലിന് എന്റെ സിനിമയിൽ എപ്പോഴും സ്ട്രെയിനാണ്. അദ്ദേഹം പറയും, 'നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാൻ സാധിക്കില്ല'. എല്ലാ അസുഖങ്ങളും, നീരുവീഴ്ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ.

പക്ഷേ അവിടെ നമ്മൾ അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല. നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്ടി അദ്ദേഹത്തിനില്ല. ചെയ്യാൻ പറ്റിയാലും ഇല്ലെങ്കിലും നമ്മളെ ഒരിക്കലും ലാൽ നിരാശപ്പെടുത്തില്ല. എനിക്ക് മുമ്പിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്ക്കു പിറകിൽ എന്നെക്കാൾ ധീരന്മാരായ, എന്നെക്കാൾ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്. ഭദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP