Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ ആ പെൺകുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്, ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിർത്തലാണ്; മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങൾ ആരെയാണ് ഭയപ്പെടുന്നത്: വിമർശനവുമായി ഭാഗ്യലക്ഷ്മി

ഇപ്പോൾ ആ പെൺകുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്, ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിർത്തലാണ്; മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങൾ ആരെയാണ് ഭയപ്പെടുന്നത്: വിമർശനവുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ പരസ്യമായ പിന്തുണക്കാൻ തയ്യാറാകാത്ത മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്.

ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങൾ നടി നേരിട്ട ദുര്യോഗത്തിനെതിരെ ശബ്ദമുയർത്താത്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നടി ആക്രമണത്തിന് ഇരയായ സംഭവവും ഇതിനു ശേഷം പല സാഹചര്യങ്ങളിലായി സിനിമ മേഖലയിൽ നിന്നു തന്നെ നടിക്കെതിരെ ഉയർന്ന ശബ്ദങ്ങളിലും അസ്വസ്ഥയായെന്നും അവർ പറഞ്ഞു. ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങൾ നടി നേരിട്ട ദുര്യോഗത്തിനെതിരെ ശബ്ദമുയർത്താത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

''ഒരു നിർമ്മാതാവ് പറയുന്നു പെൺകുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുള്ളൂ എന്ന്. തന്റെ സഹപ്രർത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടൻ പറയുന്നു നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്, മറ്റൊരു നടൻ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്. ഇതെല്ലാം കേട്ടിട്ടും നടി കൂടി അംഗമായുള്ള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല...ഇത്രയേറെ വേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്? പറയാൻ പാടില്ലാത്തത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ തീരുമോ അവൾ നേരിടുന്ന വേദന... ഇപ്പോൾ ആ പെൺകുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്. ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിർത്തലാണ്.. ഒരു നടൻ പോയിട്ട് ഒരു നടി പോലും ഇവർക്കെതിരെ പ്രതിഷേധമുയർത്തുന്നില്ല. ഇതിനൊന്നും ഞങ്ങൾ മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയിൽ മലയാള സിനിമയിലെ മറ്റു സംഘടനകൾ മൗനം പാലിക്കുന്നു. വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല. നില നില്പാണ് പലരേയും ഭയപ്പെടുത്തുന്നത്'' - ഭാഗ്യ ലക്ഷ്മി പറയുന്നു.

അമ്മയിലെ അതികായരായ മോഹൻലാലും മമ്മൂട്ടിയും ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നതിനെയും പരോക്ഷമായി ഭാഗ്യലക്ഷ്മി വിമർശിക്കുന്നുണ്ട്. ''ഈ രംഗത്ത് തെറ്റുചെയ്യുന്നവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ.. ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും പുതിയ തലമുറയും പൊതു സമൂഹത്തോട് സംസാരിക്കണം. ഈ പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമയെ രക്ഷിക്കണം. നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്. ആ ചോറിൽ മണ്ണ് വാരിയിടാൻ നാം തന്നെ വഴിവെച്ച് കൊടുക്കരുത്.'' - ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP