Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കാമുകനെ പെട്ടെന്ന് കണ്ട് മുട്ടിയാൽ ബുദ്ധിമുട്ടേണ്ടതില്ല; പ്രണയം സത്യവും നിരുപാതികവും ആണെങ്കിൽ സൗഹൃദം സൂക്ഷിക്കാനാകും; താനും പ്രണയവും പ്രണയനഷ്ടവും അനുഭവിച്ചിട്ടുണ്ട്; നഷ്ടപ്രണയമില്ലെങ്കിൽ ജീവിതത്തിൽ എന്തു രസമാണുള്ളത്: പ്രണയത്തെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ മനസ് തുറന്ന് പറഞ്ഞ് ഭാവന

മുൻ കാമുകനെ പെട്ടെന്ന് കണ്ട് മുട്ടിയാൽ ബുദ്ധിമുട്ടേണ്ടതില്ല; പ്രണയം സത്യവും നിരുപാതികവും ആണെങ്കിൽ സൗഹൃദം സൂക്ഷിക്കാനാകും; താനും പ്രണയവും പ്രണയനഷ്ടവും അനുഭവിച്ചിട്ടുണ്ട്; നഷ്ടപ്രണയമില്ലെങ്കിൽ ജീവിതത്തിൽ എന്തു രസമാണുള്ളത്: പ്രണയത്തെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ മനസ് തുറന്ന് പറഞ്ഞ് ഭാവന

ലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് ഭാവന. വിവാഹത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ 96 ന്റെ കന്നട റീമേക്കാണ് 99 ലൂടെ നടി വീണ്ടും സിനിമയിലേക്ക് എത്തുകയാണ്.

99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ പ്രണയാനുഭവങ്ങളെക്കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പങ്കുവെച്ചത്

പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താനെന്ന് നടി പറയുന്നത്. ഇവ മനോഹരമായ ഓർമ്മകളാണെന്നും പെട്ടെന്നൊരു ദിവസം മുൻകാമുകനെ കണ്ടുമുട്ടിയാൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ടെന്നും അയാളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കണമെന്നും ഭാവന പറയുന്നു.

'പ്രായം കടന്നു പോകും തോറും പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറും. 20 വയസ്സിലെ പ്രണയവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണ്. എനിക്ക് സ്‌കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു. 15-ാം വയസ്സിലാണ് സിനിമയിൽ എത്തിയത്. അതിനാൽ പിന്നെ കോളജിൽ പോയപ്പോഴും പ്രണയിക്കാൻ സാധിച്ചില്ല. പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താൻ. ഇവ മനോഹരമായ ഓർമ്മകളാണ്.'
പ്രണയവും പ്രണയ നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇതുവരെ പ്രണയത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അക്കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും ഭാവന പറയുന്നു.

'പെട്ടെന്ന് ഒരു ദിവസം മുൻകാമുകനെ കണ്ടുമുട്ടിയാൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക. വർഷങ്ങൾക്ക് ശേഷം പ്രണയത്തെ കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. നഷ്ടപ്രണയമില്ലെങ്കിൽ ജീവിതത്തിൽ എന്തു രസമാണുള്ളത്?' ഭാവന പറഞ്ഞു.

96 ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവനയുടെ പുതിയ ചിത്രം. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണേശാണ് നായകൻ. കന്നട നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ഭാവനയുടെ തിരിച്ചു വരവ് ചിത്രമാണിത്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സിനിമയുടെ സംഗീത സംവിധാനം. രാമുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP