Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറുമൊരു കള്ളനല്ല...ഇവൻ ഒരു ആനക്കള്ളൻ; റോമൻസിനും മേരിക്കുണ്ടൊരു കുഞ്ഞാടിനും ശേഷം ബിജു മേനോൻ വീണ്ടും കള്ളനാകുന്നു

വെറുമൊരു കള്ളനല്ല...ഇവൻ ഒരു ആനക്കള്ളൻ; റോമൻസിനും മേരിക്കുണ്ടൊരു കുഞ്ഞാടിനും ശേഷം ബിജു മേനോൻ വീണ്ടും കള്ളനാകുന്നു

അടുത്ത കാലത്ത് ബിജു മേനോൻ നായകനായ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. നർമ്മം ആയാലും അൽപ്പം സീരിസ് ആയാലും തന്റേതായ ശൈലിയിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന താരമാണ് ബിജു മേനോൻ. ഒരിടവേളയ്ക്ക് ശേഷം ബിജുമേനോൻ വീണ്ടും ഒരു കള്ളൻ വേഷം അണിയാൻ പോകുന്നു. സാദാ കള്ളനായാല്ല മറിച്ച് ആനക്കള്ളനായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്.

റോമൻസ്, ലക്ഷ്യം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം കള്ളൻ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ അതിൽ നിന്നും അൽപം വ്യത്യസ്തമാണ് ബിജു മേനോന്റെ പുതിയ കള്ളൻ കഥാപാത്രം. ജീവിതത്തിൽ കള്ളൻ ഒരു ഭാഗമായാൽ എന്തൊക്കെ സംഭവിക്കുമെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരേഷ് ദിവാകരാണ് ചിത്രം ഒരുക്കുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട ഒരു തികഞ്ഞ എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

അനുശ്രീ, കനിഹ, ഷമ്നാ കാസിം എന്നിവരാണ് ചിത്രത്തിൽ നായിക വേഷങ്ങളിൽ എത്തുന്നത്. സിദ്ദിഖ്, സായി കുമാർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP