Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല; പ്രതിഫലത്തിന്റെ ഒരു വിഹിതം നേഴ്‌സുമാരുടെ സമരത്തിന്; നടൻ ബിനീഷ് ബാസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ

മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല; പ്രതിഫലത്തിന്റെ ഒരു വിഹിതം നേഴ്‌സുമാരുടെ സമരത്തിന്; നടൻ ബിനീഷ് ബാസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ

തൃശൂർ: സിനിമയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം സമരം ചെയ്യുന്ന നേഴ്സുമാർക്ക് നൽകി നടൻ ബിനീഷ് ബാസ്റ്റിൻ കൈയടി നേടി. രോഗികളുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലാഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ലെന്ന് ബിനീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് നടൻ

നമ്മുടെ രാജ്യത്ത് മാത്രമാണ് നേഴ്സുമാർക്ക് ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അവർക്ക് അർഹിക്കുന്ന പരിഗണനയോ ശമ്പളമോ നൽകുന്നില്ല എന്നത് വലിയ സത്യമാണ്. നീതിക്കും നിലനിൽപ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നേഴ്സുമാരുടെ സമരത്തിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

ബിനീഷ് ബാസ്റ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാൻ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമർപ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാൻ നേരിൽ കണ്ടതാണ് .രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവർക്ക് ഇത്രയും പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നത്. അവർക്ക് അർഹിക്കുന്ന പരിഗണനയോ, ശമ്പളമോ നൽകുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനിൽപ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാൻ പൂർണ്ണമായും പിന്തുണക്കുന്നു...
സത്യം ജയിക്കട്ടെ..
നീതി പുലരട്ടെ..എനിക്ക് സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാൻ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമർപ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാൻ നേരിൽ കണ്ടതാണ് .രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവർക്ക് ഇത്രയും പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നത്. അവർക്ക് അർഹിക്കുന്ന പരിഗണനയോ, ശമ്പളമോ നൽകുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനിൽപ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാൻ പൂർണ്ണമായും പിന്തുണക്കുന്നു...
സത്യം ജയിക്കട്ടെ..
നീതി പുലരട്ടെ..
Bineesh Bastin

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP