Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിപാഷ മധുവിധു ആഘോഷത്തിന്റെ തിരക്കിലാണ്... മാലി ദ്വീപിലെ ആഘോഷ ചിത്രങ്ങൾ ആരാധകർക്കായ പങ്കുവച്ച് ബോളിവുഡ് താരം

ബിപാഷ മധുവിധു ആഘോഷത്തിന്റെ തിരക്കിലാണ്... മാലി ദ്വീപിലെ ആഘോഷ ചിത്രങ്ങൾ ആരാധകർക്കായ പങ്കുവച്ച് ബോളിവുഡ് താരം

മുംബൈ: ബോളിവുഡ് അടുത്തകാലത്ത് ഏറ്റവും അധികം ആഘോഷിച്ച വിവാഹമാണ് ബിപാഷ ബസു- കരൺ ഗ്രോവറിന്റേത്. ആഘോഷപൂർവ്വമുള്ള വിവാഹമെല്ലാം കഴിഞ്ഞ് മാലി ദ്വീപിൽ മധുവിധു ആഘോഷത്തിലാണ് ഇരുവരും. എല്ലാം ആരാധകർക്കൊപ്പം ആഘോഷിക്കുന്ന ബിപാഷ മധുവിധു ആഘോഷ ചിത്രങ്ങലും ആരാധകർക്കായി പങ്കുവച്ചു.

ഇൻസ്റ്റാഗ്രാമിലാണ് ബിപാഷ തന്റെ യാത്രയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്ക് വച്ചിരിക്കുന്നത്. മാലിയിലെ കടൽ തീരത്ത് ബിപാഷ നിൽക്കുന്ന മനോഹരമായ ചിത്രവും ഈ കൂട്ടത്തിലുണ്ട്.

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് നടനും മോഡലുമായ കരൺ സിങ് ഗ്രോവറിനെ ബിപാഷ വിവാഹം കഴിച്ചത്. മുംബൈയിൽ വച്ചു ബംഗാളി ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

 

വിവാഹ ശേഷം നടന്ന വിരുന്നിലേക്ക് ബോളിവുഡിലെ വൻതാരനിര തന്നെ അണിനിരന്നിരുന്നു. 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്‌ക്രീനിൽ ഒന്നിക്കുന്നത്. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹവുമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP