Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യെന്നൈ അറിന്താൽ പ്രദർശിപ്പിച്ചാൽ തീയറ്റർ ബോബ് വച്ച് തകർക്കും': അജിത്ത് ചിത്രത്തിന് ഭീഷണിക്കത്ത്

'യെന്നൈ അറിന്താൽ പ്രദർശിപ്പിച്ചാൽ തീയറ്റർ ബോബ് വച്ച് തകർക്കും': അജിത്ത് ചിത്രത്തിന് ഭീഷണിക്കത്ത്

ചെന്നൈ: തല ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യെന്നൈ അറിന്താൽ. ചിത്രത്തിന്റെ ടീസറുകൾ പുറത്തുവന്ന വേളയിൽ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. സിനിമ തീയറ്ററുകളിൽ സ്‌ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സിനിമ പുറത്തിറങ്ങും മുമ്പ് അജിത്ത് ആരാധകരെ ഞെട്ടിക്കുന് വാർത്ത പുറത്തുവന്നു. സിനിമ പ്രദർശിപ്പിച്ചാൽ തീയറ്റർ ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി.

ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനാണ് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. ചെന്നൈയിൽ ഉദയം തിയറ്ററിലാണ് ഭീഷണി അടങ്ങിയ ഊമക്കത്ത് വന്നത്. ചിത്രം പ്രദർശിപ്പിച്ചാൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. മാത്രമല്ല അജിത്തിന്റെ ജീവിതം അപകടത്തിലാകുമെന്നും കത്തിൽ പറയുന്നു. ഉദയം കൂടാതെ മറ്റ് എട്ടു തിയറ്ററുകൾക്ക് നേരെയും ഭീഷണിയുണ്ട്.

തിയറ്റർ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP