Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോട്ടറി അടിച്ചിട്ടും വലിച്ചെറിഞ്ഞ മന്ദബുദ്ധിയാണു താനെന്നു ബ്രാഡ് പിറ്റ്; ആഞ്ജലീനയുമായുള്ള ദാമ്പത്യബന്ധം അവസാനിച്ചതു മുഴുവൻ തന്റെ കയ്യിലിരിപ്പുകൊണ്ട്; അമിത മദ്യപാനം ആഞ്ജലീനയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു; പിരിഞ്ഞതിനുശേഷം അനുഭവിച്ചത് മരണതുല്യ വേദന; ബ്രാഡ് പിറ്റ് ആദ്യമായി വെളിപ്പെടുത്തുന്നു

ലോട്ടറി അടിച്ചിട്ടും വലിച്ചെറിഞ്ഞ മന്ദബുദ്ധിയാണു താനെന്നു ബ്രാഡ് പിറ്റ്; ആഞ്ജലീനയുമായുള്ള ദാമ്പത്യബന്ധം അവസാനിച്ചതു മുഴുവൻ തന്റെ കയ്യിലിരിപ്പുകൊണ്ട്; അമിത മദ്യപാനം ആഞ്ജലീനയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു; പിരിഞ്ഞതിനുശേഷം അനുഭവിച്ചത് മരണതുല്യ വേദന; ബ്രാഡ് പിറ്റ് ആദ്യമായി വെളിപ്പെടുത്തുന്നു

ലണ്ടൻ: ലോകം മുഴുവൻ അസൂയോടെ നോക്കികണ്ട ദാമ്പത്യങ്ങളിലൊന്നായിരുന്നു ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലെ ബന്ധം. ബ്രാഞ്ജലീന എന്ന ഓമനപ്പേരിട്ടു വിളിച്ച ദമ്പതികൾ പിരിഞ്ഞ വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ആഞ്ജലീനയാണ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബ്രാഡ് പിറ്റുമായി പിരിയുകയാണെന്നു പ്രഖ്യാപിച്ചത്. ബന്ധം തകർന്നതുമുഴുവൻ തന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നു കുറ്റസമ്മതം നടത്തുകയാണ് ബ്രാഡ് പിറ്റ് ഇപ്പോൾ.

ആഞ്ജലീനയുമായുള്ള പിരിയലിനെ മരണം എന്നാണ് ബ്രാഡ് പിറ്റ് വിശേഷിപ്പിക്കുന്നത്. താനൊരു വൈകാരിക മന്ദബുദ്ധിയാണെന്നും തന്റെ അമിത മദ്യപാനമാണ് ബന്ധം അവസാനിച്ചതിനു കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഞ്ജലീനയുമായി പിരിയാനുള്ള കാരണങ്ങൾ ഇതാദ്യമായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

ആഞ്ജലീനയെ സ്വന്തമാക്കിയത് ലോട്ടറി അടിച്ചപോലായിരുന്നുവെന്നും ജിക്യു സ്‌റ്റൈൽ മാഗസിനു നല്കിയ അഭിമുഖത്തിൽ 53 വയസുള്ള ബ്രാഡ് പിറ്റ് വ്യക്തമാക്കി. ഇപ്പോൾ താൻ പൂർണമായും ലഹരി ഉപേക്ഷിച്ചിരിക്കുന്നു. ആഞ്ജലീനയുമായി പിരിഞ്ഞതിനെ തുടർന്നുള്ള കാലം മരണതുല്യ വേദനയാണ് അനുഭവിച്ചത്. വേദന സഹിക്കാൻ വയ്യാതെ സുഹൃത്തിന്റെ വീട്ടിലെ തറയിൽ ആറാഴ്ചയാണു ഉറങ്ങിയത്.

തന്റെ അമിത മദ്യപാനമാണ് ആഞ്ജലീനയെ മടുപ്പിച്ചത്. കോളജിൽനിന്ന് ഇറങ്ങിയശേഷം മദ്യപിക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പലപ്പോഴും അടിച്ചു പൂസാകുമായിരുന്നു. ഇത് ആഞ്ജലീനയെ മടുപ്പിച്ചു. ആഞ്ജലീന തന്റെ ജീവിതത്തിൽനിന്നു പോയശേഷം മദ്യപാനം അവസാനിപ്പിച്ചതായും ബ്രാഡ് പിറ്റ് പറയുന്നു.

ആഞ്ജലീനയുമായി ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയശേഷം മദ്യമൊഴികെയുള്ള ലഹരിവസ്തുക്കൾ ഒഴിവാക്കി. ചികിത്സയിലൂടെയാണ് മദ്യപാനം അവസാനിപ്പിച്ചത്. ഇപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. അമിത മദ്യപാനത്തിനു പുറമേ സിനിമാ ഷൂട്ടിങ് കാരണം കുട്ടികളിൽനിന്ന് ഒരുപാടുകാലം അകന്നിരുന്നതായും ബ്രാഡ് പിറ്റ് പറഞ്ഞു. ബ്രാഡ് പിറ്റിനും അഞ്ജലീനയ്ക്കും മൂന്നു കുട്ടികളാണുള്ളത്. ഇതിനു പുറമേ മൂന്നു കുട്ടികളെ ദമ്പതികൾ ദത്തെടുക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP