Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹൻലാലിന്റെ പ്രകടനം പലപ്പോഴും നാടകീയം; സംവിധായകരെയും സിനിമയും തെരഞ്ഞെടുക്കുന്നതിൽ ലാലിനു വീഴ്ച പറ്റുന്നു: വിമർശനവുമായി ക്യാമറാമാൻ വേണു

മോഹൻലാലിന്റെ പ്രകടനം പലപ്പോഴും നാടകീയം; സംവിധായകരെയും സിനിമയും തെരഞ്ഞെടുക്കുന്നതിൽ ലാലിനു വീഴ്ച പറ്റുന്നു: വിമർശനവുമായി ക്യാമറാമാൻ വേണു

മോഹൻലാൽ എന്ന നടന്റെ അഭിനയ പാടവത്തെ പ്രശംസിക്കുമ്പോഴും ചില കാര്യങ്ങളിൽ അദ്ദേഹത്തിനു വീഴ്ച പറ്റാറുണ്ടെന്നു തുറന്നടിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. ചില സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം ആവശ്യത്തിൽ കൂടുതൽ നാടകീയമാകുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹ േപറഞ്ഞു.

എന്നാൽ, ഇക്കാര്യങ്ങളൊന്നും അദ്ദേഹം മനഃപൂർവ്വം ചെയ്യുന്നതായിരിക്കില്ല. ഒരുപക്ഷേ സിനിമയുടെ സാഹചര്യമതായിരിക്കാമെന്നും ഒരു സിനിമാവാരികയ്ക്കു നൽകിയ അഭിമുഖത്തിൽ വേണു പറഞ്ഞു.

സിനിമയുടെ സാഹചര്യത്തിന് അനുസരിച്ചും അല്ലെങ്കിൽ സംവിധായകൻ പറയുന്നത് അനുസരിച്ചുമാകും ലാൽ അത്തരത്തിൽ അഭിനയിക്കുന്നത്. എന്നാൽ, അപ്പോഴും ലാലിനാണു വീഴ്ച പറ്റിയെന്നുതന്നെ ഞാൻ വിശ്വസിക്കുന്നുവെന്നും വേണു പറഞ്ഞു.

ചില സിനിമകൾ കാണുമ്പോൾ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്. ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന അഭിപ്രായം തനിക്കില്ല. പെർഫക്ട് ഫോട്ടോ ഫേസുള്ള നടനല്ല മോഹൻലാൽ. എന്നു കരുതി അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നിൽ സുന്ദരനാക്കേണ്ട ആവശ്യവുമില്ല. അഭിനയമാണ് മോഹൻലാലിന്റെ സൗന്ദര്യം. അല്ലാതെ ഫീച്ചേഴ്‌സല്ലെന്ന് വേണു പറഞ്ഞു. ഒരു ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കിയാൽ ലാലിൽ എനിക്ക് ആകർഷകമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ലാലിന്റെ കണ്ണുകളിൽ മാത്രമേ ഞാൻ നോക്കാറുള്ളൂ. അത്ര ലൈവ്‌ലിയാണതെന്നും വേണു പറഞ്ഞു.

നല്ല മുഖം, നല്ല ആകാരം, നല്ല ശബ്ദം ഇവയൊക്കെ അഭിനേതാക്കളുടെ ടൂൾസാണ്. ലാലിനെ സംബന്ധിച്ച് ഇതൊന്നും അദ്ദേഹത്തിന് ഫേവറബിളായിരുന്നില്ല. എന്നിട്ടും കഴിഞ്ഞ മുപ്പത്തിയേഴ് വർഷമായി അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നു. അത് അദ്ദേഹത്തിന്റെ പെർഫോമെൻസ് കൊണ്ടാണ്.

എങ്കിലും നല്ല വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ, നല്ല സംവിധായകരെ കണ്ടെത്തുന്നതിൽ തുടങ്ങിയ കാര്യങ്ങളിൽ ഒരു മികച്ച നടൻ കണ്ണുതുറന്ന് വച്ചിരിക്കണം. ഇക്കാര്യങ്ങളിൽ ലാൽ പരാജയമെന്നും വേണു പറഞ്ഞു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മണിച്ചിത്രത്താഴ്, താഴ്‌വാരം, സ്പിരിറ്റ് എന്നീ മോഹൻലാൽ ചിത്രങ്ങളുടെ ക്യാമറാമാനാണു വേണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP