Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിപിയുടെ ഭാര്യ രമയായി അഭിനയിച്ചത് ഭീഷണി മൈൻഡ് ചെയ്യാതെ; എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാർ; ടിപി 51 ലെ വിശേഷങ്ങൾ പങ്ക് വച്ച് ദേവി അജിത്ത്

ടിപിയുടെ ഭാര്യ രമയായി അഭിനയിച്ചത് ഭീഷണി മൈൻഡ് ചെയ്യാതെ; എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാർ; ടിപി 51 ലെ വിശേഷങ്ങൾ പങ്ക് വച്ച് ദേവി അജിത്ത്

കേരള രാഷ്ട്രീയം ഏറെ ചർച്ചചെയ്ത ആർ.എംപി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രമേയമാക്കി നിർമ്മിച്ച സിനിമ 'ടിപി 51' റിലീസിന് തയാറായിരിക്കുകയാണ്. ചിത്രീകരണത്തിന് മുമ്പും ചിത്രീകരണ സമയത്തും ഒട്ടേറെ വിവാദം സൃഷ്ടിച്ച ചിത്രമാണ് 'ടിപി 51'. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമ റിലീസിംങ്ങിന് തയ്യാറായിരിക്കുന്നത്. സിനിമ വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളായാണ് തിയറ്ററുകളിലെത്തിചേരുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണം പൂർണതോതിൽ നടന്നില്ലെങ്കിലും വധവും ഗൂഡാലോചനയും പറയുന്ന ചിത്രമാണ് ടിപി 51.

ചിത്രത്തിൽ അഭിനയിക്കാൻ പല അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഭീഷണി ഭയന്ന് പിന്മാറിയ ചിത്രത്തിൽ കൂസലില്ലാതെ അഭിനയിക്കാൻ തയ്യാറായ നടിയാണ് ദേവി അജിത്ത്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ വേഷത്തിലാണ് ദേവി അഭിനയിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന നടി.

ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്ക് എന്തു സംഭവിച്ചാലും നേരിടാൻ തയ്യാറാണെന്ന് ദേവി അജിത്ത്  പറയുന്നു. രമയ്ക്കും മകനും വേണ്ടിയാണ് ടിപി 51 ൽ അഭിനയിച്ചത്. എനിക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നുമില്ല, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ പണത്തിനോ വേണ്ടിയല്ല ചിത്രത്തിൽ അഭിനയിച്ചതെന്നും ദേവി പറഞ്ഞു.

ടി പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തുള്ള തറവാട്ടു വീട്ടിലെ രംഗങ്ങൾ പൊലീസ് സംരക്ഷണത്തിലാണ് ചിത്രീകരിച്ചത്. ഒഞ്ചിയത്ത് നടന്ന ഷൂട്ടിങ്ങിലുടനീളം രമയും മകൻ അഭിനന്ദും സെറ്റിലുണ്ടായിരുന്നു. ഞാനിപ്പോൾ അവരുടെ ഒരു കുടുംബാംഗത്തെ പോലെയാണ്. കെ കെ രമയുടെ വേഷം ലഭിച്ചപ്പോൾ അത് ചെയ്യണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അച്ഛനാണ് ചിത്രത്തിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും ദേവി അജിത്ത് പറഞ്ഞു.മിലി, മറിയം മുക്ക്, അങ്കുരം, വെയിൽ തിന്നുന്ന പക്ഷി തുടങ്ങിയ ചിത്രങ്ങളിലും ദേവി ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

മൊയ്തു താഴത്താണ് സംവിധായകൻ. ചിത്രം ഏപ്രിലോടെ പ്രദർ ശനത്തിനെത്തും.ചിത്രത്തിന്റെ ട്രെയിലറും, ഓഡിയോയും കഴിഞ്ഞദിവസം പുറത്തിറങ്ങി. ഏതു പ്രതിസന്ധികളുണ്ടായാലും ചിത്രത്തിന്റെ റിലീസിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെന്ന് റിലീസിങ്ങിന് എത്തിയ ആഭ്യന്തരമന്ത്രി രമേശി ചെന്നിത്തല വ്യക്തമാക്കി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP