Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല, ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കുക! മമ്മൂട്ടി ചിത്രത്തിലേക്ക് ബുള്ളറ്റ് ഉള്ള ഫ്രീക്കൻ താടിക്കാരെ ക്ഷണിച്ചുള്ള പരസ്യം തട്ടിപ്പെന്ന് സംവിധായകൻ വൈശാഖ്

ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല, ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കുക! മമ്മൂട്ടി ചിത്രത്തിലേക്ക് ബുള്ളറ്റ് ഉള്ള ഫ്രീക്കൻ താടിക്കാരെ ക്ഷണിച്ചുള്ള പരസ്യം തട്ടിപ്പെന്ന് സംവിധായകൻ വൈശാഖ്

കൊച്ചി: അഭിനയിക്കാൻ അവസരം തേടി നടക്കുന്നവരാണ് യുവാക്കളിൽ നല്ലൊരു ശതമാനം. സിനിമാ മോഹം മനസിൽ സൂക്ഷിക്കുന്ന ഇവർക്ക് മുമ്പിൽ തട്ടിപ്പുകാർ പല രൂപത്തിൽ അവതരിക്കാറുണ്ട്. സംവിധായകർ പോലും അറിയാതെ അവരുടെ പേരിൽ സിനിമയിലേക്ക് ആളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യങ്ങൾ നിരവധി ഉണ്ടാകാറുണ്ട്. ഇത്തരം ഫേക്ക് പരസ്യങ്ങൾക്ക് മുമ്പിൽ പെട്ടുപോകുന്നവരുമുണ്ട്. ഇത്തരം വ്യാജ പരസ്യങ്ങളെ സൂക്ഷഇക്കണമെന്ന് കാണിച്ച് സംവിധായകൻ വൈശാണ് ഒടുവിൽ രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ ഈ വ്യാജ കാസ്റ്റിങ് കോൾ പ്രചരിപ്പിക്കപ്പെട്ടപ്പോൾ വിശദീകരണവുമായി സംവിധായകൻ വൈശാഖ് തന്നെ രംഗത്തെത്തി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ ബുള്ളറ്റ് റൈഡേഴ്സിന്റെ ചിത്രത്തോടൊപ്പമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കാസ്റ്റിങ് കോൾ പ്രചരിച്ചത്. താടിയുള്ള ഫ്രീക്കൻ അഭിനേതാക്കളിൽ ബുള്ളറ്റ് കൂടിയുള്ളവരെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം. വൈശാഖിന്റെ മമ്മൂട്ടി ചിത്രത്തിലേക്കാണ് ക്ഷണമെന്നും, പത്തനംതിട്ടയിലെ കുമ്പനാട് പുല്ലാട് ആണ് ലൊക്കേഷനെന്നും അഞ്ഞൂറ് രൂപയും പെട്രോൾ ചിലവും ഭക്ഷണവും നൽകുമെന്നും ഈ പരസ്യത്തിലുണ്ടായിരുന്നു. വെള്ളയും ചുവപ്പും ജീൻസുമായി വരണമെന്നും പറയുന്നു. വിവേക് ആനന്ദ് എന്ന പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെ ബന്ധപ്പെടാനും ജൂൺ ഏഴിന് മൂന്ന് മണിക്ക് എത്താനുമാണ് കാസ്റ്റിങ് കോളിനൊപ്പം പറഞ്ഞിരിക്കുന്നത്. ഒരു ഫോൺ നമ്പരും ഇതൊടൊപ്പം നൽകിയിരുന്നു.

ഇത്തരമൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടത്തിട്ടില്ലെന്നും ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കണമെന്നും വൈശാഖ് അഭ്യർത്ഥിച്ചു. 'സുഹൃത്തുക്കളെ, ഞാൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് കോൾ നടത്തുന്നതായി ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല. ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കുക !'- വൈശാഖ് വ്യക്തമാക്കി.

പുലിമുരുകന് ശേഷം മമ്മൂട്ടി ചിത്രം വൈശാഖ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോക്കിരിരാജയുടെ രണ്ടാം ഭാഗം രാജാ 2 എന്ന പേരിൽ ചിത്രീകരിക്കാനാണ് വൈശാഖിന്റെ ആലോചന. മുളകുപ്പാടം ഫിലിംസാണ് നിർമ്മാണം. ഇതിനിടെയാണ് വ്യാജപ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നേരത്തെ പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരമുണ്ടെന്ന് കാണിച്ച് കാസ്റ്റിങ് കോൾ ക്ഷണം നടത്തിയ തട്ടിപ്പ് പൊളിച്ചടുക്കിയത് സംവിധായകനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP