Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഷണ ആരോപണത്തിൽ കുടുങ്ങി സുൽത്താനും കോടതി കയറുന്നു; തന്റെ ജീവിതകഥയെന്ന ആരോപണവുമായി ബിഹാറി യുവാവ് രംഗത്ത്; സൽമാൻ 20 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും യുവാവ് കോടതിയിൽ

മോഷണ ആരോപണത്തിൽ കുടുങ്ങി സുൽത്താനും കോടതി കയറുന്നു; തന്റെ ജീവിതകഥയെന്ന ആരോപണവുമായി ബിഹാറി യുവാവ് രംഗത്ത്; സൽമാൻ 20 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും യുവാവ് കോടതിയിൽ

ന്ത്യൻ സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡിലേക്ക് കുതിക്കുന്ന സുൽത്താൻ എന്ന സൽമാൻ ഖാൻ സിനിമയും മോഷണ ആരോപണത്തിൽ കുടുങ്ങി കോടതി കയറുന്നു. തന്റെ ജീവിതകഥയാണെന്ന് ആരോപിച്ച് ബീഹാർ സ്വദേശിയായ യുവാവ് രംഗത്തെത്തിയതാണ് സുൽത്താനെയും വിവാദത്തിലാക്കുന്നത്.

തന്റെ ജീവിതകഥയാണ് സുൽത്താൻ എന്നും 20 കോടി രൂപ തരാമെന്നു പറഞ്ഞശേഷം പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും ബിഹാറിലെ മുസാഫർ സ്വദേശിയായ സബീർ അൻസാരി പറയുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാക്കളായ യഷ്രാജ് ഫിലിംസ്, സംവിധായകൻ ആലി അബ്ബാസ്, സൽമാൻ ഖാൻ, അനുഷ്‌ക ശർമ എന്നിവർക്കെതിരെ സബീർ കോടതിയെ സമീപിച്ചു.

മുസാഫർപൂർ സി.ജെ.എം കോടതിയിലാണ് സബീർ പരാതി നൽകിയത്. സിനിമയുടെ ആദ്യന്തം തന്റെ ജീവിതകഥയാണെന്ന് സബീർ അവകാശപ്പെട്ടു. ചിത്രത്തിനായി സൽമാൻ തന്നെ ബന്ധപ്പെട്ടിരുന്നു. പിന്നീട് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നില്ലെന്ന് സൽമാൻ പറഞ്ഞതായും സബീർ പറയുന്നു. റിലീസിസ് ശേഷമാണ് സുൽത്താൻ തന്റെ കഥയാണെന്ന് അറിഞ്ഞത്. വഞ്ചിക്കപ്പെട്ടതിനാലാണ് അണിയറ പ്രവർത്തകർക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും സബീർ പറഞ്ഞു. സബീറിന്റെ പരാതിയിൽ കോടതി ജൂലൈ 12ന് വാദം കേൾക്കും.

ഈദ് ദിനത്തിൽ തിയേറ്ററിലെത്തിയ സുൽത്താൻ മൂന്ന് ദിനം കൊണ്ട് നൂറുകോടിയാണ് ബോക്സ് ഓഫീസിൽ നിന്നും വാരിയത്. ബോക്സ് ഓഫീസിൽ 100 കോടി കടക്കുന്ന സൽമാന്റെ പത്താമത്തെ ചിത്രമാണ് സുൽത്താൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP