Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൂരെ നിന്ന് കണ്ട് തൃപ്തിയടിഞ്ഞ് മടങ്ങാനൊരുങ്ങിയ ഹോട്ടൽ ജീവനക്കാരിയെ പിന്തുടർന്നെത്തി കെട്ടിപ്പിടിച്ചു; തമിഴ് സൂപ്പർ താരം വിക്രമിന്റെ എളിമ അതുക്കും മേലെയെന്ന് തെളിയിക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ ഹിറ്റ്

ദൂരെ നിന്ന് കണ്ട് തൃപ്തിയടിഞ്ഞ് മടങ്ങാനൊരുങ്ങിയ ഹോട്ടൽ ജീവനക്കാരിയെ പിന്തുടർന്നെത്തി കെട്ടിപ്പിടിച്ചു; തമിഴ് സൂപ്പർ താരം വിക്രമിന്റെ എളിമ അതുക്കും മേലെയെന്ന് തെളിയിക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ ഹിറ്റ്

മിഴ് സൂപ്പർതാരങ്ങളിൽ മിക്കവരും താരജാഡകളില്ലാതെ പെരുമാറുന്നവരാണ്. വിജയും അജിത്തുമൊക്കെ ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പല സംഭവങ്ങളും വാർത്തയായിട്ടുമുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിക്രം ഒരു ആരാധികയ്‌ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ ഹിറ്റാകുന്നത്.

അവാർഡ് ചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു തമിഴ് നടൻ വിക്രം. കുറഞ്ഞ സമയത്തിനുള്ളിലാണ് വിക്രം തന്റെ ആരാധകരുമായി സംവദിച്ചത്. ഹോട്ടലിൽ വിക്രമിനെ കാണാൻ നിരവധി ആരാധകർ കൂടിയിരുന്നു. അപ്പോഴാണ് ആ തിരക്കിനടയിലേക്ക് വിക്രമിന്റെ മറ്റൊരു കടുത്ത കടന്ന് വരുന്നത്. അതിനിടയിലാണ് ഹോട്ടൽ ജീവനക്കാരി കൂടിയായ ആരാധിക വിക്രമിനെ കാണാൻ അങ്ങോട്ട് എത്തിയത്. എന്നാൽ ഹോട്ടൽ യൂണിഫോമിൽ നിൽക്കുന്ന തന്നെ വിക്രം എങ്ങനെ കാണുമെന്ന തോന്നലും ചുറ്റും കൂടിയവർ വി.ഐ.പികളാണെന്നതും ആരാധികയെ പിന്നോട്ടടുപ്പിച്ച്.

ദൂരെ നിന്ന് വിക്രമിന് കണ്ട തൃപ്തിയിൽ തിരികെ നടന്ന ആരാധിക പിന്നീട് ആ കാഴ്ച കണ്ടു ഞെട്ടി. തന്റെ അടുത്ത് വിക്രം നിൽക്കുന്നു. ആരാധികയുടെ നോട്ടവും വെപ്രാളവുമെല്ലാം വിക്രം മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരാധിക അവിടെനിന്ന് മാറിയ നേരത്ത് വിക്രം പിന്തുടർന്ന് സർപ്രൈസ് നൽകുകയായിരുന്നു. വിശേഷങ്ങൾ പങ്കുവച്ചും ചിത്രങ്ങളെടുത്താണ് വിക്രം ആരാധികയെ സന്തോഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ പങ്കുവച്ചാണ് ആരാധകർ വിക്രമിന്റെ എളിമയെക്കുറിച്ച് വാചാലരാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP