Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് പറ്റിച്ചു; ഫഹദ് ഫാസിലിനെതിരെ ആരോപണവുമായി നിർമ്മാതാവ് ആരോമ മണി

നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് പറ്റിച്ചു; ഫഹദ് ഫാസിലിനെതിരെ ആരോപണവുമായി നിർമ്മാതാവ് ആരോമ മണി

കൊച്ചി: സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഇഷ്ടമില്ലാത്ത ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നെന്ന് അടുത്ത കാലത്താണ് ഫഹദ് ഫാസിൽ തുറന്നു പറഞ്ഞത്. തുടർച്ചയായി സിനിമകൾ പരാജയപ്പെടുന്ന അവസ്ഥയിലായിരുന്നു ഫഹദിന്റെ ഈ തുറന്നു പറച്ചിൽ. ഇതിനിടെയാണ് ഫഹദിനെതിരെ പുതിയൊരു ആരോപണം കൂടി ഉയർന്നിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാമെന്നേറ്റ് അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഫഹദ് കബളിപ്പിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് പ്രമുഖ നിർമ്മാതാവായ ആരോമ മണിയാണ്.

സുനിതാ പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് പറ്റിച്ചെന്നാണ് മണി പരാതി ഉന്നയിച്ചിരിക്കുന്നത്. ഫഹദ് തന്റെ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട ശേഷം മൂന്ന് തവണ ഡേറ്റ് തെറ്റിച്ചെന്ന് മാത്രമല്ല, തന്റെ സിനിമയിൽ അഭിനയിക്കാൻ ഫഹദ് വിസമ്മതിച്ചെന്നും ആരോമ ആരോപിക്കുന്നു.

അതേസമയം യുവ സൂപ്പർതാരം ആയതുകൊണ്ട് ഫഹദിനെതിരെ പരാതി നൽകിയിട്ടും പ്രയോജനം ഉണ്ടായില്ലെന്നും മണി പറഞ്ഞു. ഫഹദ് ഫാസിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകി. എന്നിട്ടൊന്നും പ്രയോജനമുണ്ടായില്ല. ആരോമയുടെ ചിത്രത്തിൽ താൻ അഭിനയിക്കില്ലെന്ന് കാണിച്ച് ഫഹദ് അമ്മയിലൂടെ നൽകിയ കത്തു പോലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മറച്ചുവച്ചു. - മണി പറഞ്ഞു.

സിനിമക്ക് വേണ്ടി ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാൻസ് തുക കൊടുത്തതൊക്കെ തനിക്ക് നഷ്ടമായി. കലാഭവൻ തിയേറ്ററിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് സിനിമയുടെ ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതിൽ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. 2012 ൽ അഡ്വാൻസ് കൊടുത്ത പണത്തിനായി രണ്ടര വർഷമായി ഞാൻ അസോസിയേഷൻ ഭാരവാഹികളെ നേരിൽ ഫോൺ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും മണി പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP