Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭാത ഭക്ഷണം ഓട്‌സിന്റെ കഞ്ഞി; ഒപ്പം പപ്പായയും മുട്ടയുടെ വെള്ളയും തൊലികളഞ്ഞ പത്ത് ബദാമും; ഉച്ചയ്ക്ക് ചോറിന് പകരം ഓട്‌സ് കൊണ്ടുള്ള പുട്ടും മീൻ കറിയും; ഇടവേളകളിൽ കട്ടൻചായ നിർബന്ധം; രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ; മമ്മൂക്കയുടെ സൗന്ദര്യസംരക്ഷണത്തിന് പിന്നിലെ ഭക്ഷണക്രമം പുറത്ത് വിട്ട് പേഴ്‌സണൽ കുക്കായ ലെനീഷ്‌

പ്രഭാത ഭക്ഷണം ഓട്‌സിന്റെ കഞ്ഞി; ഒപ്പം പപ്പായയും മുട്ടയുടെ വെള്ളയും തൊലികളഞ്ഞ പത്ത് ബദാമും; ഉച്ചയ്ക്ക് ചോറിന് പകരം ഓട്‌സ് കൊണ്ടുള്ള പുട്ടും മീൻ കറിയും; ഇടവേളകളിൽ കട്ടൻചായ നിർബന്ധം; രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ; മമ്മൂക്കയുടെ സൗന്ദര്യസംരക്ഷണത്തിന് പിന്നിലെ ഭക്ഷണക്രമം പുറത്ത് വിട്ട് പേഴ്‌സണൽ കുക്കായ ലെനീഷ്‌

67-ാം വയസിലും ഒടുക്കത്തെ ഗ്ലാമർ..മമ്മൂക്കയെ കാണുമ്പോൾ ഇങ്ങനെ മനസിൽ ഓർക്കത്തവരായി ആരും കാണില്ല. പ്രായം 60 കഴിഞ്ഞ് നില്ക്കുമ്പോഴും നാൽപ്പതിന്റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താൻ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്റെ രഹസ്യം എന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് ഇതിനോടകം തന്നെ അനേകം തവണ താരം നേരിട്ടുകഴിഞ്ഞു. ഭക്ഷണം വാരിവലിച്ച് കഴിക്കാറില്ലെന്നുള്ള കാര്യം നടൻ തന്നെ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോഴിതാ നടന്റെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തിന്റെ രീതികൾ അദ്ദേഹത്തിന്റെ പേഴ്‌സണൽ കുക്കായ ലെനീഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ലെനീഷ് മെഗസ്സ്റ്റ്ാറിന്റെ സൗന്ദര്യത്തിന് പിന്നാലെ രഹസ്യങ്ങളുടെ ചുരുളഴിച്ചത്.

ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ ഇപ്പോഴത്തെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങൾ, മുട്ടയുടെ വെള്ള. തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്‌സിട്ട് കഞ്ഞി കുറുകമ്പോൾ ഇത്തിരി ഉപ്പിട്ട് വാങ്ങിവയക്കണം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്‌സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേർത്ത മീൻകറി നിർബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീൻ, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കിൽ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്. വൈകുന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടൻചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കു. ഒപ്പം തേങ്ങാപ്പാൽ ചേർത്ത് അധികം മസാലയിടാത്ത നാടൻ ചിക്കൻ കറി. അതില്ലെങ്കിൽ ചമ്മന്തിയായാലും മതി. ശേഷം മഷ്‌റൂം സൂപ്പ്.

മാത്രമല്ല ഭക്ഷണം ലൊക്കേഷനിൽ ചെന്ന് കൊടുക്കണമെന്ന് നിർബന്ധമുള്ളയാളാണ് മമ്മൂട്ടിയെന്നും ലെനീഷ് പറയുന്നു. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടൻ തന്നെ മറുപടി നൽകുമെന്നും ലിനീഷ് വ്യക്തമാക്കി.

തുറപ്പ് ഗുലാൻ എന്ന ചിത്രം മുതൽ മമ്മൂക്കയ്്ക്ക് ഭക്ഷണം ഉണ്ടാക്കി നല്കുന്ന ആളാണ് ലെനീഷ്. മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിന് സമീപം തന്നെയാണ് ലെനീഷിന്റെയും സ്വദേശം.

ആദ്യം മമ്മൂക്കയുടെ മുമ്പിലെത്തുമ്പോൾ പേടിയുണ്ടായിരുന്നുവെന്നും പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞു എന്നല്ലാതെ ഏതെങ്കിലും വലിയ ഹോട്ടലുകളിൽ പോയി ഭക്ഷണമുണ്ടാക്കി പരിശീലിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും ലെനീഷ് ഓർക്കുന്നു. തുറുപ്പ് ഗുലാന്റെ ഷൂട്ടിങ് എറണാകുളത്തായിരുന്നുവെന്നും സാധാരണ എറണാകുളത്തോ ചെന്നൈയിലോ ആണ് ഷൂട്ടിങ്ങെങ്കില#ഭക്ഷണമുണ്ടാക്കുന്നത് മമ്മൂക്കയുടെ വീട്ടിൽനിന്നായിരിക്കും. അന്ന് ലൊക്കേഷനിലെത്തിയ എന്നെ മമ്മൂക്ക വീട്ടിലേക്കയച്ചു. ചേച്ചിയാണ് അദ്ദേഹത്തിന്റെ രുചികളെക്കുറിച്ചു പറഞ്ഞുതന്നതെന്നും ലെനീഷ് പറഞ്ഞു.

മമ്മൂക്കയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻഅധികനാൾവേണ്ടിവന്നില്ല. ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല. മീനിനോടാണ് താല്പര്യം. എരിവും പുളിയും കുറച്ച് മസാലകൾ അധികം ചേർക്കാതെയുള്ള കറികളാണ് ഇഷ്ടമെന്നും ലെനീഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP