Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിന്റെ തൊലിവെളുത്തതുകൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളതുകൊണ്ടും നിനക്ക് ഈ ദുനിയാൽ തേൻ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടവും കൈ അടിയും നേടാം, പക്ഷെ സ്വർഗ്ഗത്തിൽ ഉള്ള ഊറി പെണ്ണിനെ കാളും സൗന്ദര്യം ഉള്ള പെണ്ണ് ആകാൻ കഴിയില്ല': അൻസിബ ഹസനെതിരെ വീണ്ടും സൈബർ ആക്രമണം

'നിന്റെ തൊലിവെളുത്തതുകൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളതുകൊണ്ടും നിനക്ക് ഈ ദുനിയാൽ തേൻ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടവും കൈ അടിയും നേടാം, പക്ഷെ സ്വർഗ്ഗത്തിൽ ഉള്ള ഊറി പെണ്ണിനെ കാളും സൗന്ദര്യം ഉള്ള പെണ്ണ് ആകാൻ കഴിയില്ല': അൻസിബ ഹസനെതിരെ വീണ്ടും സൈബർ ആക്രമണം

തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവുമധികം ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് അൻസിബ ഹസൻ. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തിയ അൻസിബ ഇതിനകം മറ്റു ഭാഷകളിലും അഭിനയിച്ചു. എന്നാൽ, സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് പലവട്ടം ഈ നടിക്കെതിരെ ഉണ്ടായിട്ടുള്ളത്.

ഒരിടവേളയ്ക്കു ശേഷം വീണ്ടും അൻസിബയ്‌ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണിപ്പോൾ. മുസ്ലിമായി നടന്ന് ഇങ്ങനെയൊന്നും കാണിക്കരുതെന്നാണു വിമർശനം ഉയരുന്നത്.

'നിന്റെ തൊലിവെളുത്തതുകൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളതുകൊണ്ടും നിനക്ക് ഈ ദുനിയാൽ തേൻ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടവും കൈ അടിയും നേടാം, പക്ഷെ സ്വർഗ്ഗത്തിൽ ഉള്ള ഊറി പെണ്ണിനെ കാളും സൗന്ദര്യം ഉള്ള പെണ്ണ് ആകാൻ കഴിയില്ല'-എന്നാണ് ഒരാൾ അൻസിബയുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

മുസ്ലിമിന്റെ പേരു കളയാൻ നീയൊന്നും ജീവിച്ചിരിക്കണ്ടെന്നും നിന്റെ കാലു ഞങ്ങൾ വെട്ടുമെന്നും മറ്റൊരു കമന്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുമ്പും അൻസിബയ്‌ക്കെതിരെ മതമൗലികവാദികളുടെ അധിക്ഷേപം ഉയർന്നിട്ടുണ്ട്. ബുദ്ധ സന്ന്യാസിമാർക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനു കഴിഞ്ഞ കൊല്ലം അൻസിബയെ അസഭ്യം പറഞ്ഞ സംഭവം ഉണ്ടായിരുന്നു.

തട്ടമിടാത്ത ഗ്ലാമറസായ അൻസിബ നരകത്തിൽ പോകുമെന്നും സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ സമുദായ വിലക്കു വരുമെന്നും മറ്റുമുള്ള പരാമർശങ്ങളും അൻസിബയ്‌ക്കെതിരായി വന്നിരുന്നു. എന്നാൽ, ഇതിനെല്ലാം താരം ചുട്ട മറുപടിയും കൊടുത്തിരുന്നു. ഞാൻ നരകത്തിൽ പോകുകയാണെങ്കിൽ ബോളിവുഡ് താരങ്ങളെല്ലാം അവിടെയുണ്ടാകുമല്ലോ എന്ന് ഒരിക്കൽ അൻസിബ പ്രതികരിച്ചിരുന്നു. ഏതു വേഷമിട്ട് അഭിനയിച്ചാലും ഗ്ലാമറസ് എന്ന് ഫേസ്‌ബുക്കിൽ ആക്ഷേപം ഉയരുന്നുവെന്നും അൻസിബ പറഞ്ഞിരുന്നു.

മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരം താനല്ലെന്നും ആ ഗണത്തിൽ നിന്നു താൻ മാത്രം നരകത്തിൽ പോകില്ലെന്നും അൻസിബ പറഞ്ഞിരുന്നു. പരദൂഷണം കണ്ടെത്തുന്നരാണു നരകത്തിൽ പോകുന്നതെന്നു കുപ്രചാരണങ്ങൾ നടത്തുന്നവർ ഓർക്കണമെന്നും അൻസിബ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP