Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്തവണ സൈബർ ആക്രമണം അമല പോളിന്റെ അല്പ വസ്ത്രധാരണത്തിന്റെ പേരിലല്ല; തെലുങ്ക് നടൻ സായി ശ്രീനിവാസിന് അഭിനയ പാടവം കുറവെന്ന അമലയുടെ പരാമർശത്തിൽ വിളറിപൂണ്ട് ആരാധകർ; തങ്ങളുടെ ഹീറോയെ അപമാനിച്ചെന്നും ആരോപണം

ഇത്തവണ സൈബർ ആക്രമണം അമല പോളിന്റെ അല്പ വസ്ത്രധാരണത്തിന്റെ പേരിലല്ല; തെലുങ്ക് നടൻ സായി ശ്രീനിവാസിന് അഭിനയ പാടവം കുറവെന്ന അമലയുടെ പരാമർശത്തിൽ വിളറിപൂണ്ട് ആരാധകർ; തങ്ങളുടെ ഹീറോയെ അപമാനിച്ചെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

തെലുങ്ക് നടൻ സായി ശ്രീനിവാസന്റെ അഭിനയത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് നടി അമലാ പോളിന് നേരെ സൈബർ ആക്രമണം. രാക്ഷസൻ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്നാണ് അമല പോൾ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ സായി ശ്രീനിവാസിന്റെ ആരാധകർ ഉയർത്തുന്നത്.

തമിഴിൽ വിഷ്ണു വിശാൽ അഭിനയിച്ച കഥാപാത്രത്തെ തെലുങ്കിൽ സിനിമയെടുത്തപ്പോൾ അത്രയും നന്നാക്കാൻ സായി ശ്രീനിവാസനായില്ല എന്ന വിമർശനമാണ് അമല പോൾ ഉന്നയിച്ചത്. തുടർന്നാണ് അമലാ പോളിന് നേരെ സൈബർ ആക്രമണമുണ്ടായത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അമല പോളായിരുന്നു നായിക.

അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്. അമല ആരാണ് സായിയെ വിമർശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകർ ചോദിക്കുന്നു.

അമല പോളിനെതിരെ സൈബർ ആക്രമണം ഇതാദ്യമല്ല. മുമ്പ് പല തവണയും സൈബർ ഇടങ്ങളിൽ അമല വിമർശനങ്ങൾക്ക് വിധേയയായത് അവരുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വസ്ത്രങ്ങൾക്ക് ഇറക്കം പോര, അൽപവസ്ത്രം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനു മുമ്പ് സൈബർ ആക്രമണങ്ങൾ. ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ വസ്ത്രത്തിന് ഇറക്കമില്ലെന്നായിരുന്നു അന്നത്തെ സദാചാര സൈബർ ആക്രമണത്തിന്റെയും കാരണം.

രാക്ഷസന്റെ റിമേക്കായ രാക്ഷസുടു എന്ന ഈ തെലുങ്ക് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. തമിഴിൽ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസൻ വലിയ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം സൂപ്പർഹിറ്റായിരുന്നു.

അതേസമയം, തമിഴ് സൂപ്പർ സ്റ്റാർ വിജയ് സൂപ്പർ നടനല്ലെന്ന വിമർശനം ഉയർത്തിയ നടൻ സിദ്ദിഖിനെതിരെ വിമർശനമുയർത്തി ഹരീഷ് പേരടി രംഗത്തെത്തി. നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാള സിനിമയുടെ സൗഭാഗ്യമെന്നും മറ്റു ഭാഷകളിൽ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

സിദ്ദിഖിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. വിജയ് സൂപ്പർ നടനും സൂപ്പർ താരവുമാണെന്നും സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP