Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘമിത്രയിൽ നായികയായി ദീപിക പദുക്കോൺ വീണ്ടും തമിഴിൽ; സുന്ദർ സി ഒരുക്കുന്നത് ഇന്ത്യയിലെ ഏറ്റവും മുടക്കുമുതൽ ഉള്ള ചിത്രമെന്ന് സൂചന

സംഘമിത്രയിൽ നായികയായി ദീപിക പദുക്കോൺ വീണ്ടും തമിഴിൽ; സുന്ദർ സി ഒരുക്കുന്നത് ഇന്ത്യയിലെ ഏറ്റവും മുടക്കുമുതൽ ഉള്ള ചിത്രമെന്ന് സൂചന

ബോളിവുഡ് നടി ദീപിക പദുക്കോൺ വീണ്ടും കോളിവുഡിലേക്ക്. സുന്ദർ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപിക മുഖ്യവേഷത്തിൽ എത്തുന്നത്. സംഘമിത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിൽ ഇറങ്ങാൻ പോകുന്ന ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്.

ദീപികയ്ക്കൊപ്പം തമിഴിലേയും തെലുങ്കിലേയും മുൻനിര താരങ്ങൾ ചിത്രത്തിനായി അണിനിരക്കും. ബാഹുബലി, യന്തിരൻ എന്നിവയുടെ ബജറ്റിനേക്കാളും വലിയ മുതൽ മുടക്കിയാവും ചിത്രമൊരുങ്ങുക. ദീപികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സംഘമിത്ര. നേരത്തെ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി മകൾ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടിയാനിൽ ദീപിക അഭിനയിച്ചിരുന്നു.

ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിനേത്രി കൂടിയാണ് ദീപിക പദുക്കോൺ. ഇപ്പോൾ സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദീപിക. അതിനുശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. താരം ആദ്യമായി അഭിനയിച്ച ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് ത്രീയുടെ റീലീസിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP