Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആസിഡ് ആക്രമണത്തിന് ഇരയായി ലക്ഷ്മിയുടെ അതിജീവന കഥയിൽ നായികയായി ദീപിക പദുകോൺ; കദനകഥ കേട്ട് ആദ്യ ദിനം സെറ്റിൽ പൊട്ടിക്കരഞ്ഞ് ദീപിക

ആസിഡ് ആക്രമണത്തിന് ഇരയായി ലക്ഷ്മിയുടെ അതിജീവന കഥയിൽ നായികയായി ദീപിക പദുകോൺ; കദനകഥ കേട്ട് ആദ്യ ദിനം സെറ്റിൽ പൊട്ടിക്കരഞ്ഞ് ദീപിക

മുംബൈ: ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിതം പറയുന്ന ബോളുവിഡ് ചിത്രം ചപ്പക്കിൽ ദീപിക പദുകോൺ ആണ് ലക്ഷ്മിയായി എത്തുന്നത്. മേഘ്ന ഗുൽസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഉടൻ ചിത്രീകരിക്കാൻ ഇരിക്കയാണ്. ഷൂട്ടിങ്ങിനിടെ ദീപിക വൈകാരികമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ആദ്യ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകയുമായി സംസാരിക്കുകയായിരുന്നു ദീപിക. ലക്ഷ്മിയുടെ ജീവിതത്തെ കുറിച്ചുള്ള സംഭാഷണത്തിനിടെ ദീപിക പൊട്ടിക്കരയുകയായിരുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ദീപിക പദുകോണിന്റെ കെ.എ എന്റർടെയിന്മെന്റ്, മേഘ്ന ഗുൽസാറിന്റെ മൃഗ ഫിലിംസ് എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

ലക്ഷ്മിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ല്ക്ഷ്മിയുടെ ശരിരത്തിൽ കാമുകൻ ആസിഡ് ഒഴിക്കുന്നത്. അന്നുമുതൽ ആസിഡ് ആക്രമങ്ങളേയും ആസിഡ് വിൽപ്പനയേയും എതിർത്തുകൊണ്ട് പോരാടുകയാണ് ലക്ഷ്മി. തന്റെ ലക്ഷ്യം നിറവേറ്റാനായ് സ്റ്റോപ്പ് സെയിൽ ആസിഡ് എന്ന പേരിൽ ഒരു സ്ഥാപനവും അവർ നടത്തിവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP