Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൺവീർ ദീപിക വിവാഹം നവംബർ 20 ന് ഇറ്റലിയിൽ; ബോളിവുഡിലെ പ്രണയജോഡികൾക്ക് ആശംസ അറിയിച്ച് നടൻ കബിർ ബേഡി ട്വിറ്ററിലെത്തിയതോടെ വാർത്ത സ്ഥിരികരിച്ച് ബോളിവുഡ് ലോകം; വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ പണികൾ പൂർത്തിയാക്കുന്ന തിരക്കിൽ താരങ്ങൾ

ബോളിവുഡ് കാത്തിരുന്ന ആ താര വിവാഹം ഈ വർഷം തന്നെയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. അഞ്ചു വർഷത്തിലേറെയായി പ്രണയബദ്ധരായ ദീപികയും രൺവീറും ഈ വർഷം നവംബർ 20 ന് ഇറ്റലിയിൽ വച്ച് വിവാഹിതരാകുമെന്ന് ഏറ്റവും പുതിയ വിശേഷം.നടൻ കബീർ ബേഡിയാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ഇരുവർക്കും ആശംസ അറിയിച്ച് ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.

വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശർമയുടെയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദി തന്നെയാണ് രൺവീറും ദീപികയും തങ്ങളുടെ വിവാഹത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞുവത്രേ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം മുപ്പതോളം പേർക്കാണ് ഇറ്റലിയിലെ വിവാഹ ചടങ്ങുകൾക്കായി ക്ഷണമുള്ളത്. വിവാഹശേഷം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഇന്ത്യയിൽവച്ച് ഗംഭീര റിസപ്ഷനും താരങ്ങൾ ഒരുക്കുന്നുണ്ട്.

വിവാഹത്തിന് മുന്നോടിയായി രൺവീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങൾ വാങ്ങാൻ ലണ്ടനിലെത്തിയതിന്റെ വാർത്ത പുറത്തു വന്നിരുന്നു. അമ്മ ഉജ്വലയ്‌ക്കൊപ്പം മുംബയിലെ ജുവലറി ഷോപ്പിൽ നിന്നിറങ്ങി വരുന്ന ദീപികയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പത്മാവതിക്കു ശേഷം സിനിമയിൽ നിന്ന് ദീപിക ഇടവേള എടുത്തത് വിവാഹ ഒരുക്കങ്ങൾക്കായാണെന്ന് വാർത്ത വന്നിരുന്നു. എന്നാൽ, നിരന്തരമായ ചിത്രീകരണം കാരണം ഉണ്ടായ ശാരീരിക അവശതകൾക്ക് ചികിത്സ നേടാനാണ് ഇടവേളയെന്നാണ് താരം നൽകിയ മറുപടി.

വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ അന്തിമഘട്ട പണികൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് ഇരുകൂട്ടരും. നിലവിൽ സോയ അക്തറിന്റെ ഗല്ലി ബോയി, കബീർ ഖാന്റെ 83, രോഹിത്ത് ഷെട്ടിയുടെ സിംബാ എന്നിവയാണ് രൺബീറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ആനന്ദ് എൽ റായിയുടെ സീറോയിലാണ് ദീപിക അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP