Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാറൂഖ് ചിത്രത്തിൽ നിന്ന് പിന്മാറി ദീപിക പദുകോൺ; കിങ്ങ് ഖാൻ ചിത്രത്തിന് നൽകാൻ ഡേറ്റില്ല; കാമുകൻ രൺവീറിനൊപ്പമുള്ള ചിത്രത്തിന്റ തിരക്കിൽ താരം

ഷാറൂഖ് ചിത്രത്തിൽ നിന്ന് പിന്മാറി ദീപിക പദുകോൺ; കിങ്ങ് ഖാൻ ചിത്രത്തിന് നൽകാൻ ഡേറ്റില്ല; കാമുകൻ രൺവീറിനൊപ്പമുള്ള ചിത്രത്തിന്റ തിരക്കിൽ താരം

കിങ് ഖാൻ ഷാരുഖിനെ നായകനാക്കി ആനന്ദ് എൽ. റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്നാണ് ദീപിക പദുക്കോൺ പിന്മാറിയത്.

ചിത്രത്തിനായി മാറ്റിവയ്ക്കാൻ ഡേറ്റില്ലാത്തതാണ് പിന്മാറ്റത്തിന് കാരണം.

സഞ്ജയ് ലീല ബൻസാലിയുടെ ചരിത്രാഖ്യായികയായ പത്മാവതിയുടെ തിരക്കിലാണ് ദീപിക. ചിത്രത്തിൽ പത്മാവതിയുടെ ടൈറ്റിൽ റോളിലാണ് ദീപിക.

കാമുകൻ രൺവീർ സിങ്ങിനൊപ്പമാണ് ദീപിക ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇതോടെ രൺവീറിനുവേണ്ടി ഷാരൂഖിനെ തഴഞ്ഞു എന്ന് ബിഠൗണിൽ ഗോസിപ്പും ഉയർന്നു കഴിഞ്ഞു.

ഓം ശാന്തി ഓമിൽ ഷാരൂഖിന്റെ നായികയായിട്ടാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചെന്നൈ എക്സ്‌പ്രസിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ പ്രതീക്ഷയോടെയാണ് ആനന്ദ് റായിയുടെ ചിത്രത്തിനായി കാത്തിരുന്നത്.

വൈകാതെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയെങ്കിലും ദീപികയുടെ പകരക്കാരിയെ ഇതുവരെ ആനന്ദ് റായി നിശ്ചയിച്ചിട്ടില്ല.

 

വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP