Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ചേട്ടൻ നായകൻ അനിയൻ സംവിധായകനും; ധ്യാൻ ശ്രീനിവാസൻ സംവിധായക വേഷത്തിൽ

ഇനി ചേട്ടൻ നായകൻ അനിയൻ സംവിധായകനും; ധ്യാൻ ശ്രീനിവാസൻ സംവിധായക വേഷത്തിൽ

ആദ്യ ചിത്രമായ തിരയിലൂടെ തന്നെ വ്യത്യസ്തമായ ഒരു വേഷം ലഭിക്കുകയും അതിന് ഏറെ പ്രശംസകൾ ലഭിക്കുകയും ചെയ്ത നടനാണ് ധ്യാൻ ശ്രീനിവാസൻ. ആദ്യ സിനിമയിൽ ചേട്ടന്റെതായിരുന്നുവെങ്കിൽ ഇനി ചേട്ടനെ നായകനാക്കി സിനിമ എടുക്കാനാണ് അനിയന്റെ തീരുമാനം

ചേട്ടനെ നായകനാക്കി അനിയൻ ധ്യാൻ ശ്രീനിവാസൻ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്. വിനീത് ശ്രീനിവാസൻ ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രമാണ് ധ്യാൻ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ധ്യാൻ ആണ്.

അമ്മാവൻ എം. മോഹനൻ സംവിധാനം ചെയ്ത 916 എന്ന സിനിമയിൽ ധ്യാൻ സഹസംവിധായക നായിരുന്നു. അച്ഛനെ പോലെ മക്കൾ രണ്ടു പേരും സംവിധാന രംഗത്ത് സാന്നിദ്ധ്യം അറിയിക്കുന്നു എന്ന സവിശേഷതയുണ്ട്.ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമയിൽ മമ്മൂട്ടി നായകനായിരുന്നു. ഇനി മക്കളുടെ യുഗമാണ്.

ധ്യാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് തീരുമാനിച്ചില്ല. ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിൽ നായകനായി അഭിനയിക്കുകയാണ് വിനീത് ഇപ്പോൾ.ധ്യാൻ തിരക്കഥ പൂർത്തിയാക്കിക്കഴിഞ്ഞുവെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

സാങ്കേതികവിഭാഗത്തിൽ യുവാക്കളെയാണ് പരീക്ഷിക്കുക. തിരക്കഥ പെർഫെക്ടായി കഴിഞ്ഞാൽ ഗാനങ്ങളുടെ ഈണം തയ്യാറാക്കുകയായിരിക്കും ആദ്യലക്ഷ്യമെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP