Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ ഹോക്കി പ്രേമിയെന്ന് മകൻ; ധ്യാൻ ശ്രീനിവാസ് എന്ന പേരിലെ രഹസ്യം പറഞ്ഞ് യുവനടൻ; അച്ഛനേയും ചേട്ടനേയും പോലം ധ്യാനിന്റെ പ്രണയവും പൂവണിയുമോ?

അച്ഛൻ ഹോക്കി പ്രേമിയെന്ന് മകൻ; ധ്യാൻ ശ്രീനിവാസ് എന്ന പേരിലെ രഹസ്യം പറഞ്ഞ് യുവനടൻ; അച്ഛനേയും ചേട്ടനേയും പോലം ധ്യാനിന്റെ പ്രണയവും പൂവണിയുമോ?

തിര പിന്നെ കുഞ്ഞിരാമായണം, ശ്രീനിവാസന്റെ ഇളയ മകനും വെള്ളിത്തിരയിലെ താരമാണ്. പക്ഷേ കരുതലോടെ മാത്രമേ ഈ യുവ നടൻ സിനിമകൾ തെരഞ്ഞെടുക്കുന്നുള്ളൂ. നടൻ എന്നതിലുപരി സംവിധാകനാകാനാണ് ധ്യാൻ ശ്രീനിവാസിന് താൽപ്പര്യം. അതിനുള്ള മാർഗ്ഗമാണ് ഈ നടന് അഭിനയം. അച്ഛനേയും ചേട്ടൻ വിനീത് ശ്രീനിവാസനേയും പോലെ സിനിമയിലെ സകലകലാ വല്ലഭനാവുകയാണ് ലക്ഷ്യം.

എന്തുകൊണ്ട് അച്ഛൻ ധ്യാൻ എന്ന് പേരിട്ടു. ഇതിന് നടന് വ്യക്തമായി തന്നെ ഉത്തരമാണ്. വലിയ ഹോക്കി പ്രേമിയായിരുന്നു അച്ഛൻ. ദേശീയ കായിക ഇനത്തോടുള്ള താൽപ്പര്യം കുട്ടികളുടെ പേരിൽ പ്രതിഫലിപ്പിക്കുകയായിരുന്നു ശ്രീനിവാസൻ. വിനീത് കുമാറും ധ്യാൻചന്ദും ശ്രീനിവാസന്റെ ഇഷ്ടതാരങ്ങളായിരുന്നു. മൂത്തമകന് വിനീത് കുമാറിന്റെ പേര് ചുരുക്കി വിനീതെന്നാക്കി. അങ്ങനെ വിനീത് ശ്രീനിവാസൻ. ഇളയവന് ഒളിമ്പിക് ചാമ്പ്യൻ ധ്യാൻ ചന്ദിന്റെ പേരും. ഇതിഹാസ താരത്തിന്റെ ആദ്യ ഭാഗമെടുത്ത് ധ്യാൻ ശ്രീനിവാസൻ എന്ന് വിളിച്ചു. പക്ഷേ ധ്യാനിന് താൽപ്പര്യം തുടക്കത്തിൽ ക്രിക്കറ്റിനോടായിരുന്നു. ഏഴാംക്ലാസിൽ വച്ച് ബാഡ്മിന്റണിലേക്ക് തരിഞ്ഞു. സംസ്ഥാന തല മത്സരങ്ങളിൽ കളിക്കുകയും ചെയ്തു. കേരള കൗമുദിയുടെ മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ മനസ്സ് തുറന്നത്.

പ്രണയത്തെ കുറിച്ചും ധ്യാൻ നിലപാട് വിശദീകരിക്കുന്നു. ചെറുപ്പം മുതൽ പ്രണയമുണ്ട്. നാലാം ക്ലാസിലാണ് ആദ്യം തുടങ്ങിയത്. അന്നത് അച്ഛനോട് പറയാൻ പോകുന്നതിന് മുമ്പ് പൊളിഞ്ഞു. അച്ഛനും അമ്മയും പ്രണയിച്ചു കല്ല്യാണം കഴിച്ചവർ. ചേട്ടന്റേയും പ്രണയം. അതുകൊണ്ട് തന്നെ പ്രണയം തോന്നിയാൽ വീട്ടുകാരോട് പറായാൻ സ്വാതന്ത്ര്യവുമുണ്ട്. ചേട്ടനെ പോലെ പാട്ടുപഠിച്ചിട്ടുണ്ട്. എന്നാൽ പാടാൻ ആത്മവിശ്വാസക്കുറവുണ്ടെന്നും ധ്യാൻ പറയുന്നു. എന്റെ അഭിനയത്തെ കുറിച്ച് അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല. അച്ഛന്റെ അഭിനയം അടിപൊളിയാണെന്ന് ഇതുവരെ ഞാനും പറഞ്ഞിട്ടില്ല-ഇതാണ് മറ്റൊരു ചോദ്യത്തിനുള്ള മറുപടി.

മോഹൻലാലും മമ്മൂട്ടിയും കമൽഹാസനുമൊക്കെ തന്നെയാണ് അഭിനയത്തിൽ ധ്യാനിന്റെ താരങ്ങൾ. എന്നാൽ അവരെ അനുകരിക്കൽ അഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിൽ കാര്യവുമില്ല. അതിനപ്പുറത്തേക്ക് അവർ എത്രയോ വലിയ നടന്മാരാണ്. അതുപോലെ തനിക്ക് ചെയ്യാൻ കഴിയില്ലെന്നും തുറന്നു പറയുന്നു. എഴുത്തിനെ പ്രയാസമുള്ള കാര്യമായി കാണുന്നു. അഞ്ചാംക്ലാസുവരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളു. പത്രവായനയിലൂടെയാണ് മാതൃഭാഷയെ അടുത്തറിഞ്ഞതെന്നും നടൻ വിശദീകരിക്കുന്നു.

അച്ഛന്റെ സിനിമകളിൽ സന്ദേശവും വരവേൽപ്പുമാണ് ഇഷ്ടം. ചേട്ടന്റെ സിനിമകളിൽ തട്ടത്തിൽ മറയത്തിലും. അടുത്ത വർഷം താൻ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഇതിനുള്ള പ്രവർത്തനത്തിലാണ് ധ്യാൻ ഇപ്പോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP