Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അപകടത്തിൽപ്പെട്ടത് തന്റെ കാരവൻ അല്ലെന്ന് ദിലീപ്; സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത 'ചില മാന്മ്യാർ ' കാരവൻ അപകടത്തിൽപ്പെട്ടതായി പ്രചരിപ്പിക്കുന്നു; എനിക്ക് സ്വന്തമായി കാരവനില്ലെന്നും ഫേസ്‌ബുക്കിൽ വിശദീകരിച്ച് ദിലീപ്

അപകടത്തിൽപ്പെട്ടത് തന്റെ കാരവൻ അല്ലെന്ന് ദിലീപ്; സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത 'ചില മാന്മ്യാർ ' കാരവൻ അപകടത്തിൽപ്പെട്ടതായി പ്രചരിപ്പിക്കുന്നു; എനിക്ക് സ്വന്തമായി കാരവനില്ലെന്നും ഫേസ്‌ബുക്കിൽ വിശദീകരിച്ച് ദിലീപ്

അപകടത്തിൽപ്പെട്ടത് തന്റെ കാരവൻ അല്ലെന്ന് നടൻ ദിലീപ്. മൂലമറ്റത്തിനടുത്ത് നടൻ ദിലീപിന്റെ കാരവൻ അപകടത്തിൽപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടത് തന്റെ കാരവനല്ലെന്ന് ദിലീപ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തനിക്ക് കാരവനില്ല. മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷൻ കൺട്രോളറാണ്. സിനിമകളുടെ സെറ്റിൽ വാടകയ്ക്ക് നൽകുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ 'ഒരുപാട് 'സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത 'ചില മാന്മ്യാർ 'വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു, എനിക്ക് സ്വന്തമായ് കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷൻ കൺ ട്രോളറാണു,സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്നതാണിത്,'കമ്മാരസംഭവം ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം, എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകൾ in Advance.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP