Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നയാഗ്രാ വെള്ളച്ചാട്ടത്തിന് മുമ്പിൽ ഡ്യുയറ്റ് പാടി ദിലിപും മമ്തയും; നയാഗ്ര മലയാള സിനിമയുടെ ലൊക്കേഷനാകുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം

നയാഗ്രാ വെള്ളച്ചാട്ടത്തിന് മുമ്പിൽ ഡ്യുയറ്റ് പാടി ദിലിപും മമ്തയും; നയാഗ്ര മലയാള സിനിമയുടെ ലൊക്കേഷനാകുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം

യാഗ്ര വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഡ്യുയറ്റ് പാടി ദിലീപും മംമ്ത മോഹൻദാസും. ട്രൂ കണ്ട്രീസ് എന്ന ചിത്രത്തിന്റെ ഗാനരംഗ ചിത്രീകരണത്തിനാണ് ദിലീപും മംമ്തയും നയാഗ്രയിൽ എത്തിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു മലയാള സിനിമയിലെ ഗാനരംഗം നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നത്.

1979 ൽ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെ എന്ന പാട്ടിന് ശേഷം ഇപ്പോഴാണ് നയാഗ്രയിൽ മലയാള സിനിമ ചിത്രീകരിക്കുന്നത്. ദിലീപും മംമ്തയും അഭിനയിക്കുന്ന ഒരു വെളുവെളുത്തൊരു പെണ്ണ് എന്ന ഗാന രംഗമാണ് ഇവിടെ ചിത്രീകരിച്ചത്.

ഹോളിവുഡിലെ സ്‌റ്റെഡി ക്യാം ഓപ്പറേറ്ററായ ബ്രിട്ടീഷുകാരൻ ജോ ഡിയാൻകോയുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ചിത്രീകരണം നടന്നില്ല. ഷാഫി സംവിധാനം ചെയ്യുന്ന ട്രൂ കണ്ട്രീസ് നിർമ്മിക്കുന്നത് രജപുത്ര രഞ്ജിത്താണ്. ചിത്രത്തിൽ സുരാജ്, അജു വർഗീസ്, നമിതാ പ്രമോദ്, ലെന എന്നിവരും അഭിനയിക്കുന്നുണ്ട്.

പി ഭാസ്‌കരന്റെ വരികൾക്ക് എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം വാണി ജയറാമും ജോളി ഏബ്രഹാമും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP