Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിനോ മോറെ മലയാളിയാണെന്നറിയാമോ? ദുൽഖറിനൊപ്പം അഭിനയിക്കാൻ എത്തുന്ന ബോളിവുഡ് താരം ഡിനോ മോറെയ്ക്കു മലയാളം മനസിലാകും, പറയും; ഓർമകളിൽ കളമശേരിയും

ഡിനോ മോറെ മലയാളിയാണെന്നറിയാമോ? ദുൽഖറിനൊപ്പം അഭിനയിക്കാൻ എത്തുന്ന ബോളിവുഡ് താരം ഡിനോ മോറെയ്ക്കു മലയാളം മനസിലാകും, പറയും; ഓർമകളിൽ കളമശേരിയും

മറുനാടൻ ഡെസ്‌ക്‌

ദുൽഖർ സൽമാനൊപ്പം സോളോയിൽ അഭിനയിക്കാനെത്തുന്ന ബോളിവുഡ് താരം ഡിനോ മോറെ മലയാളിയാണെന്ന് എത്രപേർക്കറിയാം. അറിയില്ലെങ്കിൽ അറിഞ്ഞോളൂ... കളമശേരിയിലാണ് അമ്മയുടെ വീട്. മലയാളമാണെങ്കിൽ കേട്ടാൽ മനസിലാകും. ഒഴുക്കോടെയല്ലെങ്കിലും സംസാരിക്കും. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കേരളബന്ധം വ്യക്തമാക്കിയത്.

കേരളത്തിൽ ചെലവഴിച്ച കുട്ടിക്കാലവും സുഹൃത്തുക്കളെയുമൊക്കെ താരം ഓർത്തിരിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്. ഒരു മാസം കേരളത്തിൽനിൽക്കാൻ കഴിഞ്ഞാൽ മലയാളം പച്ചവെള്ളംപോലെ പഠിക്കുമെന്നും അദ്ദേഹം പറയുന്നു.

സോളോയിൽ ദുൽഖറിനെക്കൂടാതെ ആരതി വെങ്കടേഷ്, ശ്രുതി ഹരിഹരൻ, ധൻസിക എന്നിവരാണു മറ്റു താരങ്ങൾ. ബിജോയ് നമ്പ്യാരാണു സംവിധാനം. ആർ പാർഥിപൻ, ജോൺ വിജയ്, മനോജ് കെ ജയൻ, പ്രകാശ് ബേലാവഡി, സുഹാസിനി എന്നിവരും അഭിനയിക്കുന്നുണ്ട്.

ഗോവിന്ദ് മേനോനും സിദ്ധാർഥ് മേനോനുമാണു സംഗീതമൊരുക്കുന്നത്. സനുവർഗീസാണു കാമറ. ഗേറ്റ് വേ ഫിലിംസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവും ബിജോയ് നമ്പ്യാരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം സിനിമ ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലൂടെയാണ് ഡിനോ മോറേ സിനിമയിലെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP