Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ സിനിമാ ജീവിതം തകരാൻ കാരണം ഗുഡ്‌നൈറ്റ് മോഹനനെന്ന് തോപ്പിൽഭാസിയുടെ മകൻ; എംടി എഴുതിയ മാണിക്യകല്ലിന്റെ തിരക്കഥ മോഹൻ സ്വന്തമാക്കി; ചിത്രത്തിന്റെ നിർമ്മാണ അവകാശം സ്വന്തമാക്കാൻ പ്രമുഖ സംവിധായകനും താരവും ശ്രമിക്കുന്നതായും അജയന്റെ ആരോപണം

തന്റെ സിനിമാ ജീവിതം തകരാൻ കാരണം ഗുഡ്‌നൈറ്റ് മോഹനനെന്ന് തോപ്പിൽഭാസിയുടെ മകൻ; എംടി എഴുതിയ മാണിക്യകല്ലിന്റെ തിരക്കഥ മോഹൻ സ്വന്തമാക്കി; ചിത്രത്തിന്റെ നിർമ്മാണ അവകാശം സ്വന്തമാക്കാൻ പ്രമുഖ സംവിധായകനും താരവും ശ്രമിക്കുന്നതായും അജയന്റെ ആരോപണം

നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനാണ് തന്റെ സിനിമാ ജീവിതം തകർത്തതെന്ന ആരോപണവുമായി സംവിധായകൻ അജയൻ രംഗത്ത്. എം ടിയുടെ മാണിക്യക്കല്ല് എന്ന ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ശ്രമങ്ങളുമായി രണ്ട് വർഷത്തോളമായി 
നടക്കുകയായിരുന്നു അജയൻ. രണ്ടുവർഷത്തോളം ഇതിനായി ശ്രമിച്ചെങ്കിലും പിന്നീടത് മുടങ്ങിപ്പോകുകയായിരുന്നുവെന്നും ഇതിന്റെ കാരണം ഗുഡ്‌നൈറ്റ മോഹനനാണെന്നുമാണ് അജയന്റെ ആരോപണം

മാണിക്ക്കല്ലിന് എംടി എഴുതിയ തിരക്കഥ ഗുഡ് നൈറ്റ് മോഹൻ കരസ്ഥമാക്കിയെന്നും ചിത്രത്തിന്റെ നിർമ്മാണ അവകാശം സ്വന്തമാക്കാൻ പ്രമുഖ സംവിധായകനും താരവും ശ്രമിക്കുന്നതായും അജയൻ ആരോപിച്ചു.ആദ്യ ചിത്രമായ 'പെരുന്തച്ചനു'ശേഷം അജയന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നില്ല. അതിനെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് തോപ്പിൽ ഭാസിയുടെ മകനായ അജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യ സിനിമക്ക് ശേഷം വേറെ സിനിമകളൊന്നും ചെയ്യാതിരുന്ന അജയൻ തന്റെ സിനിമാ ജീവിതം തകരാനുള്ള കാരണത്തെക്കുറിച്ച് ആദ്യമായാണ് പ്രതികരിക്കുന്നത്. ആദ്യ ചിത്രമായ പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയൻ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP