Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'എന്റെ സ്ത്രീ വിരുദ്ധ പാപത്തിന്റെ കറ കഴുകി കളയാൻ സഹായിക്കുന്നത് ഓം ശാന്തി ഓശാനയിലേതു പോലുള്ള അച്ഛൻ വേഷങ്ങളാണ്; എന്നിലെ സ്ത്രീ വിരുദ്ധത കസബയ്ക്ക് ശേഷം എന്റെ മകനും പകർന്നെടുത്തിട്ടുണ്ട്'; സ്വയം വിമർശനം നടത്തുന്ന രൺജി പണിക്കരുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ; സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരിൽ ഒരാളാണ് താനെന്നും പണിക്കർ

'എന്റെ സ്ത്രീ വിരുദ്ധ പാപത്തിന്റെ കറ കഴുകി കളയാൻ സഹായിക്കുന്നത് ഓം ശാന്തി ഓശാനയിലേതു പോലുള്ള അച്ഛൻ വേഷങ്ങളാണ്; എന്നിലെ സ്ത്രീ വിരുദ്ധത കസബയ്ക്ക് ശേഷം എന്റെ മകനും പകർന്നെടുത്തിട്ടുണ്ട്'; സ്വയം വിമർശനം നടത്തുന്ന രൺജി പണിക്കരുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ; സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരിൽ ഒരാളാണ് താനെന്നും പണിക്കർ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ സ്ത്രീ വിരുദ്ധത വർധിക്കുന്നുവെന്ന പരാതി വ്യാപകമാകുമ്പോഴും ഇത് സംബന്ധിച്ച് നടനും സംവിധായകനുമായ രൺജി പണിക്കരുടെ സ്വയം വിമർശനമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിക്കുന്ന വേളയിലാണ് രൺജി പണിക്കർ സ്വയം വിമർശിച്ചുകൊണ്ടുള്ള പ്രസംഗം നടത്തിയത്. കേരളത്തിൽ ഏറ്റവുമധികം അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരിൽ ഒരാളാണ് താനെന്നും കസബ എന്ന ചിത്രത്തിന് ശേഷം തന്റെ മകനും അത് പകർന്നെടുത്തിട്ടുണ്ടെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

എന്റെ വീട്ടിൽ ഞങ്ങൾ മൂന്ന് ആൺമക്കളാണ്. എനിക്ക് രണ്ട് ആൺകുട്ടികളാണ്. എന്റെ മകന് ആൺകുട്ടിയാണ്. അതുകൊണ്ട്, ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാൻ അനുഭവച്ചറിഞ്ഞിട്ടില്ല. പെൺകുഞ്ഞ് ഉണ്ടായാൽ, അവളെ മറ്റൊരു വീട്ടിൽ പോയി വളരാനുള്ള ആൾ എന്ന നിലയിൽ നമ്മൾ പരുവപ്പെടുത്തുകയാണ്. നീ വേറൊരു വീട്ടിൽ പോയി വളരാനുള്ളവളാണ്, വേറൊരു അന്തരീക്ഷത്തിൽ പോയി ജീവിക്കാൻ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞുകൊടുക്കുന്നത്.

പെൺകുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ എത്തുമ്പോൾ, അവൾ വളർന്ന സാഹചര്യം, അവൾക്കൊരു മുറിയുണ്ടായിരുന്നെങ്കിൽ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങൾ, അവൾ ശേഖരിച്ച ഓർമകൾ...ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേക്ക് പോകുന്നത്.'രഞ്ജി പണിക്കർ പറഞ്ഞു.

ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാൻ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പർ പോലെയുള്ള സിനിമകളിലെ നല്ല അച്ഛൻ കഥാപാത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ദേവൻ, രമേഷ് പിഷാരടി തുടങ്ങി നിരവധിപേരാണ് വിജയാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP