Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകൻ സെൽവരാഘവന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി നിർമ്മാതാവ് കൊല ഭാസ്‌കർ; പുതിയ ചിത്രത്തിന്റെ സംവിധാനം ഭാര്യയെ ഏൽപ്പിച്ചു മുങ്ങിയെന്നും ആരോപണം

സംവിധായകൻ സെൽവരാഘവന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി നിർമ്മാതാവ് കൊല ഭാസ്‌കർ; പുതിയ ചിത്രത്തിന്റെ സംവിധാനം ഭാര്യയെ ഏൽപ്പിച്ചു മുങ്ങിയെന്നും ആരോപണം

പ്രമുഖ സിനിമ സംവിധായകൻ സെൽവരാഘവനോട് ആത്മഹത്യ ഭീഷണി മുഴക്കി നിർമ്മാതാവ് രംഗത്ത്. നിർമ്മാതാവായ കൊല ഭാസ്‌ക്കറാണ് സെൽവരാഘവനോട് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഏറ്റെടുത്ത ചിത്രം കൃത്യ സമയത്ത് പൂർത്തിയാക്കാത്തതിനെത്തുടർന്നാണ് നിർമ്മാതാവ് സംവിധായകനോട് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഭാസ്‌കർ നിർമ്മിക്കുന്ന മാലൈ നേരത്തു മയക്കം എന്ന സിനിമയുടെ ചിത്രീകരണം സംവിധായകനായ സെൽവരാഘവൻ പൂർത്തിയാക്കിയില്ലെങ്കിൽ ആത്മഹത്യചെയ്യുകയേ നിവൃത്തിയൊള്ളൂ എന്നാണ് ഭാസ്‌കർ പറയുന്നത്.

സെൽവരാഘവന്റെ ഭാര്യയായ ഗിതാഞ്ജലി ആയിരുന്നു ചിത്രത്തിന്റെ സംവിധായിക. എന്നാൽ ചിത്രം തുടങ്ങി ആദ്യം കുറച്ചുനാൾ ഭാര്യയ്‌ക്കൊപ്പം സെൽവരാഘവനും ചിത്രത്തിന് വേണ്ടി സഹായിച്ചിരുന്നു. എന്നാൽ സെൽവരാഘവൻ മറ്റുചിത്രങ്ങളുടെ തിരക്കു വന്നതോടെ ഈ ചിത്രത്തിൽ നിന്നും പിന്മാറി. അതോടെ സിനിമയും മുടങ്ങിയ അവസ്ഥയായി.പ്ലാൻ ചെയ്തതിലു മധികം ചിത്രീകരണം നീണ്ടു പോയെന്നു ഇതുമൂലം വൻസാമ്പത്തിക നഷ്ടം തനിക്കുണ്ടായെന്നും നിർമ്മാതാവ് ആരോപിക്കുന്നു.

കാതൽ കൊണ്ടേൻ, സെവൻ ജി റെയിൻബോ കോളനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളും സംവിധായകനും തമിഴ് സൂപ്പർതാരം ധനുഷിന്റെ സഹോദരനുമാണ് സെൽവ രാഘവൻ. കൊല ഭാസ്‌ക്കറാകട്ടേ ആദ്യകാലങ്ങളിൽ സെൽവ രാഘവന്റെ ചിത്രങ്ങളുടെ എഡിറ്ററായി പ്രവൃത്തിച്ചയാളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP