Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ സംവിധായകർക്ക് പ്രിയം അന്യഭാഷാ നടികളെ: കഴിവുള്ള നായികമാർ ഉണ്ടായിട്ടും അവഗണിക്കുന്നു; മലയാളികൾക്ക് ഞാനൊരു ഹോട്ട് നായിക; സംവിധായകർക്കെതിരെ വീണ്ടും ഷംന കാസിം

കേരളത്തിലെ സംവിധായകർക്ക് പ്രിയം അന്യഭാഷാ നടികളെ: കഴിവുള്ള നായികമാർ ഉണ്ടായിട്ടും അവഗണിക്കുന്നു; മലയാളികൾക്ക് ഞാനൊരു ഹോട്ട് നായിക; സംവിധായകർക്കെതിരെ വീണ്ടും ഷംന കാസിം

സംവിധായകൻ രാജേഷ് പിള്ളയ്‌ക്കെതിരെ നടി ഷംന കാസിം ആരോപണവുമായി രംഗത്തെത്തിയിട്ട് അധിക നാളായില്ല. മിലിയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറച്ച് തന്നെ ചതിച്ചെന്നായിരുന്നു ഷംനയുടെ ആരോപണം. തന്നോട് കഥ പറഞ്ഞപ്പോൾ ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്ന പ്രാധാന്യം പിന്നീട് നഷ്ടപ്പെട്ടതായി ഷംന ആരോപിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും സീനുകളും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ചാണ് നടി രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിലെ സംവിധായകർക്കെതിരെ നടി വീണ്ടും ആരോപണം അഴിച്ചുവിട്ടിരിക്കുകയാണ്.

കഴിവുള്ള നിരവധി നായികമാർ മലയാള സിനിമയിൽ ഉണ്ടായിട്ടും അവരെയെല്ലാം കേരളത്തിലെ സംവിധായകർ അവഗണിക്കുക യാണെന്നാണ് തെന്നിന്ത്യൻ നടി ഷംന കാസിം പറയുന്നത്. സംസ്ഥാനത്ത് എത്ര നടികളുണ്ടെങ്കിലും സംവിധായകർ അവരുടെ ചിത്രങ്ങളിലേക്ക് അന്യ സംസ്ഥാന നടികളെ അഭിനയിപ്പിക്കാനാണ് താൽപര്യം കാണിക്കുന്നതെന്ന് ഷംന പറഞ്ഞു.

മലയാള സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കുന്നില്ലെങ്കിലും തനിക്കതിൽ വിഷമമില്ല. തമിഴ് തെലുങ്ക് സിനിമ തന്നെ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ രണ്ട് ഭാഷകളിലുമായി നിരവധി ശക്തമായ കഥാപാത്രങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും തന്റെ കരിയർ മുന്നേറുന്നതിൽ സന്തോഷമുണ്ടെന്നും ഷംന വ്യക്തമാക്കി.

തനിക്ക് ഓരോ സംസ്ഥാനങ്ങളിലും ഓരോ ഇമേജാണെന്നാണ് ഷംന പറയുന്നത്. കേരളത്തിൽ എല്ലാവരും തന്നെ ഐറ്റം ഗേളായി കാണുന്‌പോൾ തമിഴ്‌തെലുങ്ക് പ്രേക്ഷകർക്ക് താൻ അടുത്ത വീട്ടിലെ പെൺകുട്ടിയാണ്. അവിടെ താൻ ഗ്രാമീണ പെൺകുട്ടിയുടെ വേഷവും ഗ്ലാമറിന് പ്രാധാന്യമില്ലാത്ത വേഷവുമാണ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് തന്നെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്തായാലും താൻ അതിൽ സന്തുഷ്ടയാണെന്ന് ഷംന വ്യക്തമാക്കി.

രാജധിരാജയിലെ ഐറ്റം ഡാൻസിന് ശേഷം മലയാളത്തിൽ നിന്നും തനിക്ക് അത്തരത്തിലുള്ള ഒത്തിരി വേഷങ്ങൾ വന്നിരുന്നുവെന്നും ഷംന അറിയിച്ചു. പക്ഷെ ഒരു ഐറ്റം ഡാൻസ് നടിയായി ടാഗ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലാത്തതുകൊണ്ട് ഒക്കെ ഒഴിവാക്കുകയായിരുന്നു. അതേസമയം മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജയിൽ ചുവട് വയ്ക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ഷംന കാസിം പറഞ്ഞു.

അടുത്തതായി പേരിട്ടിട്ടില്ലാത്ത ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഷംന. വരുൺ സന്ദേശാണ് ചിത്രത്തിലെ നായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP