Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലൻസിയർ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ അംഗീകരിക്കുന്നു; തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുതെന്നും ദിവ്യ ഗോപിനാഥ്; മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന് ഡബ്ലുസിസി; അലൻസിയറിന്റെ മാപ്പ് പറച്ചിലിനെ അംഗീകരിച്ച് നടിയും സംഘടനയും

അലൻസിയർ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ അംഗീകരിക്കുന്നു; തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുതെന്നും ദിവ്യ ഗോപിനാഥ്; മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന് ഡബ്ലുസിസി; അലൻസിയറിന്റെ മാപ്പ് പറച്ചിലിനെ അംഗീകരിച്ച് നടിയും സംഘടനയും

നിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടൻ അലൻസിയറിന്റെ പ്രവർത്തിയിൽ പ്രതികരിച്ച് ഡബ്യുസിസിയും ദിവ്യാ ഗോപിനാഥും. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനയും ദിവ്യ പ്രതികരിച്ചിരിക്കുന്നത്.ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ദിവ്യയോട് ക്ഷമ ചോദിച്ചത്. അലൻസിയറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച ദിവ്യ, നടൻ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ്. അലൻസിയർ ക്ഷമ ചോദിച്ചത്.

അലൻസിയർ തെറ്റ് അംഗീകരിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ദിവ്യ ഗോപിനാഥ് പ്രതികരിച്ചു. എന്നാൽ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലൻസിയർ ക്ഷമ ചോദിക്കണമെന്ന് താൻ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങൾക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.

ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടൻ അലൻസിയറിന്റെ പ്രവർത്തിയിൽ ഡബ്യുസിസി പ്രതികരിച്ചു, മാധ്യമങ്ങളിലൂടെയാണ് അലൻസിയറിന്റെ മാപ്പു പറച്ചിൽ ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ്. ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന് ഡബ്യുസിസി ഫേസ് ബുക്ക് പേജിൽ കുറിച്ചു.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലൻസിയർ ക്ഷമ ചോദിച്ചത്. എന്റെ പ്രവൃത്തികൾ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലൻസിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലൻസിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നൽകിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അലൻസിയർ ദിവ്യയോട് പരസ്യമായി മാപ്പ് പറഞ്ഞത്.

തന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായും അലൻസിയർ പറഞ്ഞു. താനൊരു വിശുദ്ധനല്ല. തെറ്റുകൾ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക''യെന്നും അലൻസിയർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP